Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JintoJose

America

കാ​ന​ഡ​യി​ൽ മ​ല​യാ​ളി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ജി​ന്‍റോ ജോ​സ് അ​ന്ത​രി​ച്ചു

ആ​ൽ​ബ​ർ​ട്ട: കാ​ന​ഡ​യി​ലെ ആ​ൽ​ബ​ർ​ട്ട ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് ജീ​വ​ന​ക്കാ​ര​നും മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ മ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​യു​മാ​യ ജി​ന്‍റോ ജോ​സ് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു. 2012-ലാ​ണ് ജി​ന്‍റോ ജോ​സ് കാ​ന​ഡ​യി​ലേ​ക്ക് കു​ടി​യേ​റി​യ​ത്.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ആ​ൽ​ബ​ർ​ട്ട ഹെ​ൽ​ത്ത് സ​ർ​വീ​സ​സി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സൗ​മ്യ​മാ​യ പെ​രു​മാ​റ്റം, സ​ഹൃ​ദ​യ സ്വ​ഭാ​വം, കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ​യും പ്രി​യ​ങ്ക​ര​നാ​യി അ​ദ്ദേ​ഹം അ​റി​യ​പ്പെ​ട്ടി​രു​ന്നു.

ജി​ന്‍റോ ജോ​സിന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും കാ​ന​ഡ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

പ​രേ​ത​ന് ഭാ​ര്യ​യും എ​ട്ടും ര​ണ്ടും വ​യ​സ്സു​ള്ള ര​ണ്ട് മ​ക്ക​ളും ഉ​ണ്ട്. സം​സ്കാ​ര ച​ട​ങ്ങു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.

Latest News

Corehub Up