Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jismi Mathew

America

യു​എ​സ് പ്ര​സി​ഡ​ൻ​ഷ്യ​ൽ സ്കോ​ളേ​ഴ്സ് ബ​ഹു​മ​തി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ജി​സ്മി മാ​ത്യു​വി​ന്

ന്യൂ​ജേ​ഴ്സി: അ​മേ​രി​ക്ക​യി​ലെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന ദേ​ശീ​യ അം​ഗീ​കാ​ര​ങ്ങ​ളി​ലൊ​ന്നാ​യ 2026-ലെ ​യുഎ​സ് പ്ര​സി​ഡ​ൻ​ഷ്യ​ൽ സ്കോ​ളേ​ഴ്സ്  ബ​ഹു​മ​തി​ക്ക് ന്യൂ​ജേ​ഴ്സി​യി​ലെ ഈ​സ്റ്റ് ഹാ​നോ​വ​റി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥിനി ജി​സ്മി മാ​ത്യു അ​ർ​ഹ​യാ​യി.

അ​ക്കാ​ദ​മി​ക മി​ക​വ്, സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ നേ​ട്ട​ങ്ങ​ൾ, നേ​തൃ​ത്വ​പാ​ട​വം, സാ​മൂ​ഹി​ക​സേ​വ​നം എ​ന്നി​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ജി​സ്മി​യു​ടെ നേ​ട്ടം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും അ​ഭി​മാ​ന​മാ​യി. ഒ​ക്ടോ​ബ​ർ 27-ന് ​യുഎ​സ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച 161 പ്ര​സി​ഡ​ൻ​ഷ്യ​ൽ സ്കോ​ള​ർ​മാ​രി​ൽ ക​രി​യ​ർ ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ  വി​ഭാ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​രാ​ളാ​ണ് ജി​സ്മി.

രാ​ജ്യ​ത്താ​ക​മാ​നം 6,700-ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ഗ​ണ​ന​യ്ക്ക് അ​ർ​ഹ​രാ​യ മ​ത്സ​രാ​ധി​ഷ്ഠി​ത തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് ഈ ​ബ​ഹു​മ​തി നേ​ടി​യ​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 627 സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ളി​ൽ​നി​ന്നാ​ണ് അ​ന്തി​മ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ന്യൂ​ജേ​ഴ്സി​യി​ലെ മോ​റി​സ് കൗ​ണ്ടി സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ (Morris County School of Technology) ക​മ്പ്യൂ​ട്ട​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ​സ് അ​ക്കാ​ദ​മി​യി​ൽ ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ജി​സ്മി, പ​ഠ​ന​ത്തി​ലെ മി​ക​വി​ന് സ്കൂ​ളി​ലെ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് അ​ക്കാ​ദ​മി സ്കോ​ള​ർ എ​ന്ന അം​ഗീ​കാ​ര​ത്തി​നും ജി​സ്മി അ​ർ​ഹ​യാ​യി.

ഹൈ​സ്കൂ​ൾ ഗ്രാ​ജു​വേ​ഷ​ൻ ച​ട​ങ്ങി​ൽ തന്‍റെ ബാ​ച്ചി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്ര​സം​ഗി​ക്കാ​നും ജി​സ്മി​ക്ക് അ​വ​സ​രം ല​ഭി​ച്ചു. പ​ഠ​ന​മി​ക​വി​നൊ​പ്പം നേ​തൃ​ത്വ​പാ​ട​വ​വും പ്ര​ക​ട​മാ​ക്കു​ന്ന​താ​യി​രു​ന്നു ഈ ​നേ​ട്ട​ങ്ങ​ൾ.​ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ളാ​ണ് ജി​സ്മി കൈ​വ​രി​ച്ചി​ട്ടു​ള്ള​ത്.

ന്യൂ​ജേ​ഴ്സി ടെ​ക്നോ​ള​ജി സ്റ്റു​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വെ​ബ്മാ​സ്റ്റ​ർ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ജി​സ്മി, കൗ​ണ്ടി കോ​ളേ​ജ് ഓ​ഫ് മോ​റി​സി​ന്‍റെ 2025 ഫാ​ൾ സെ​മ​സ്റ്റ​ർ ഡീ​ൻ​സ് ലി​സ്റ്റി​ലും ഇ​ടം​നേ​ടി. വെ​ബ് ഡെ​വ​ല​പ്മെ​ന്‍റ്, യൂ​സ​ർ എ​ക്സ്പീ​രി​യ​ൻ​സ് ഡി​സൈ​ൻ, ഡി​ജി​റ്റ​ൽ മീ​ഡി​യ എ​ന്നീ മേ​ഖ​ല​ക​ളി​ലും പ്രാ​വീ​ണ്യം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.​ പ​ഠ​ന​മി​ക​വി​നൊ​പ്പം സാ​മൂ​ഹി​ക​സേ​വ​ന​ത്തി​നും ജി​സ്മി വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. FOKANA (Federation of Kerala Associations in North America), ഫാ​. മാ​ത്യു കു​ന്ന​ത്ത് ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ വെ​ബ്സൈ​റ്റ് വി​ക​സ​ന​ത്തി​നും ഡി​ജി​റ്റ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ജി​സ്മി സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ട്.

സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്ക് പെ​ൺ​കു​ട്ടി​ക​ളെ കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ഗേ​ൾ​സ് ഹൂ ​കോ​ഡ്’ (Girls Who Code) സം​ഘ​ട​ന​യു​ടെ സ്കൂ​ൾ​ത​ല സ​ഹ​പ്ര​സി​ഡ​ന്‍റായും സ്റ്റു​ഡ​ന്‍റ് കൗ​ൺ​സി​ൽ ട്ര​ഷ​റ​റാ​യും ജി​സ്മി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2023-ൽ ​ഈ​സ്റ്റ് ഹാ​നോ​വ​ർ സെ​ൻ​ട്ര​ൽ എ​ലി​മെ​ന്‍ററി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ‘ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് STEM ഫാ​മി​ലി നൈ​റ്റ്’ പ​രി​പാ​ടി ജി​സ്മി​യു​ടെ നേ​തൃ​ത്വ​പാ​ട​വ​ത്തി​ന്‍റെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്.

കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ശാ​സ്ത്ര​സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഈ ​സം​രം​ഭം പി​ന്നീ​ട് വാ​ർ​ഷി​ക പ​രി​പാ​ടി​യാ​യി മാ​റി. 1964-​ൽ ആ​രം​ഭി​ച്ച യുഎ​സ് പ്ര​സി​ഡ​ൻ​ഷ്യ​ൽ സ്കോ​ളേ​ഴ്സ് പ്രോ​ഗ്രാം അ​മേ​രി​ക്ക​യി​ലെ മി​ക​ച്ച ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ളു​ടെ അ​ക്കാ​ദ​മി​ക നേ​ട്ട​ങ്ങ​ളും നേ​തൃ​ത്വ​ഗു​ണ​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും അം​ഗീ​ക​രി​ക്കു​ന്ന ദേ​ശീ​യ പ​ദ്ധ​തി​യാ​ണ്.​ ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം ജി​സ്മി ഇ​പ്പോ​ൾ ന്യൂ​ജേ​ഴ്സി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ (NJIT) ആ​ൽ​ബ​ർ​ട്ട് ഡോ​ർ​മ​ൻ ഓ​ണേ​ഴ്സ് കോ​ളേ​ജി​ൽ (Albert Dorman Honors College) ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ക​യാ​ണ്.

ഈ​സ്റ്റ് ഹാ​നോ​വ​റി​ൽ താ​മ​സി​ക്കു​ന്ന ലി​ന്‍റോ മാ​ത്യു​വി​ന്‍റെ​യും ജി​നു മാ​ത്യു​വി​ന്‍റെ​യും മ​ക​ളാ​ണ് ജി​സ്മി. ജൂ​ഡി​ത്ത്, ജേ​സ​ൺ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ജി​സ്മി​യു​ടെ ഈ ​വി​ജ​യം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ മു​ന്നേ​റാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പു​തു​ത​ല​മു​റ​യ്ക്കും പ്ര​ചോ​ദ​ന​മാ​കു​ന്നു.

Latest News

Corehub Up