Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jodie Haydon

ആൽബനീസും ജൂഡിയും വിവാഹിതരായി

കാ​​​ൻ​​​ബ​​​റ: ​​​ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി അ​​​ന്ത​​​ണി ആ​​​ൻ​​​ബ​​​നീ​​​സും ദീ​​​ർ​​​ഘ​​​കാ​​​ല പ​​​ങ്കാ​​​ളി ജൂ​​​ഡി ഹെയ്ഡ​​​നും ത​​​മ്മി​​​ലു​​​ള്ള വി​​​വാ​​​ഹം ഇ​​​ന്ന​​​ലെ ന​​​ട​​​ന്നു.

കാ​​​ൻ​​​ബ​​​റ​​​യി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ലെ പൂ​​​ന്തോ​​​ട്ട​​​ത്തി​​​ലാ​​​യി​​​രു​​​ന്നു വി​​​വാ​​​ഹം.

124 വ​​​ർ​​​ഷം മു​​​ന്പ് രൂ​​​പീ​​​കൃ​​​ത​​​മാ​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഭ​​​ര​​​ണ​​​ത്തി​​​ലി​​​രി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വി​​​വാ​​​ഹ​​​ിതനാ​​​കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്.

ആ​​​ൽ​​​ബ​​​നീ​​​സി​​​ന് 62ഉം ​​​ജൂ​​​ഡി​​​ക്ക് 46ഉം ​​​വ​​​യ​​​സു​​​ണ്ട്. വി​​​വാ​​​ഹ​​​മോ​​​ചി​​​ത​​​നാ​​​യ ആ​​​ൽ​​​ബ​​​നീ​​​സ് 2019ലാ​​​ണ് ജൂ​​​ഡി​​​യെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്നി​​​ങ്ങോ​​​ട്ട് ആ​​​ൽ​​​ബ​​​നീ​​​സി​​​ന്‍റെ പ​​​ല രാ​​​ഷ്‌​​​ട്രീ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ലും ജൂ​​​ഡി ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ വാ​​​ല​​​ന്‍റൈ​​​ൻ​​​സ് ദി​​​ന​​​ത്തി​​​ലാ​​​ണ് ആ​​​ൽ​​​ബ​​​നീ​​​സ് ജൂ​​​ഡി​​​യോ​​​ട് വി​​​വാ​​​ഹാ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ വീ​​​ഡി​​​യോ​​​യും ‘വി​​​വാ​​​ഹി​​​ത​​​ർ’ എ​​​ന്ന പ്ര​​​ഖ്യാ​​​പ​​​ന​​​വും ആ​​​ൽ​​​ബ​​​നീ​​​സ് ഇ​​​ന്ന​​​ലെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് ചെ​​​യ്തു.

ദ​​​ന്പ​​​തി​​​ക​​​ൾ ഒ​​​രാ​​​ഴ്ച ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ത​​​ന്നെ മ​​​ധു​​​വി​​​ധു ആ​​​ഘോ​​​ഷി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സ് പി​​​ന്നീ​​​ട​​​റി​​​യി​​​ച്ചു.

Latest News

Corehub Up