ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ കരുത്തായ ഫൊക്കാനയുടെ തെരഞ്ഞെടുപ്പിൽ പുതുതലമുറയുടെ പ്രതിനിധിയായി ഹൂസ്റ്റണിൽ നിന്നുള്ള ജോഹാൻ ഷിജോ ജോസഫ് മത്സരിക്കുന്നു.
ലീലാ മാരേട്ട് നയിക്കുന്ന ടീം എംപവർ പാനലിലാണ് ജോഹാൻ മത്സരിക്കുന്നത്. അനുഭവസമ്പത്തും യുവത്വത്തിന്റെ പ്രസരിപ്പും ഒത്തുചേരുന്ന ടീം എംപവർ പാനലിലൂടെ ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ജോഹാൻ ലക്ഷ്യമിടുന്നത്.
യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ ബിസിനസ് അക്കൗണ്ടിംഗ് വിദ്യാർഥിയാണ് ജോഹാൻ. സഭയുടെ യുവജന വിഭാഗമായ പിയർലാൻഡ് സെന്റ് മേരീസ് പള്ളിയിലെ യൂത്ത് ബോർഡ് ട്രഷറർ എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ആൽബർട്ട് മെമ്മോറിയൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നതിൽ നേതൃത്വം വഹിച്ച അദ്ദേഹം, ക്യാമ്പസ് രാഷ്ട്രീയത്തിലും സജീവമായിരുന്നു.
യുവജന ശാക്തീകരണം, മെന്റർഷിപ്പ് പ്രോഗ്രാമുകൾ, സാംസ്കാരിക ഐക്യം തുടങ്ങിയവയാണ് തന്റെ ലക്ഷ്യമെന്ന് ജോഹാൻ പറഞ്ഞു.