Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : John Brittas Says

Kannur

ഇ​ന്ന​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ധി​ഷ​ണാ​പ​ര​മാ​യി ഏ​റെ മു​ന്നി​ലെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ്

ക​ണ്ണൂ​ർ: ഇ​ന്ന​ത്തെ വി​ദ്യാ​ർ​ഥി​യു​ടെ അ​റി​വും ബോ​ധ​വും നി​ല​വാ​ര​വും അ​ള​ക്കാ​ൻ ക​ഴി​യു​ന്ന​തി​നും അ​പ്പു​റ​മാ​ണെ​ന്നും ധി​ഷ​ണാ​പ​ര​മാ​യി പു​തി​യ കാ​ല​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​പാ​ട് ദൂ​രം മു​ന്നോ​ട്ടുപോ​യി​ട്ടു​ണ്ടെ​ന്നും ജോ​ൺ ബ്രി​ട്ടാ​സ് എം​പി. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു, ​വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​നു​മോ​ദി​ക്കു​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ജ​യോ​ത്സ​വം പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ർ ദി​നേ​ശ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി.

ക​ണ്ണൂ​ർ വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ ക​ണ്ണൂ​ർ നോ​ർ​ത്ത്, ക​ണ്ണൂ​ർ സൗ​ത്ത്, പാ​പ്പി​നി​ശേ​രി സ​ബ്ജി​ല്ല​ക​ളി​ലെ സ്‌​കൂ​ളു​ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യു​മാ​ണ് അ​നു​മോ​ദി​ച്ച​ത്.

എ​സ്എ​സ്എ​ൽ​സി​യ്ക്ക് 100 ശ​ത​മാ​നം വി​ജ​യം നേ​ടി​യ 138 സ്‌​കൂ​ളു​ക​ൾ, മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് വാ​ങ്ങി​യ​വ​ർ, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ നൂ​റ്‌ ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്‌​കൂ​ളു​ക​ളാ​യ ക​മ്പി​ൽ മാ​പ്പി​ള എ​ച്ച്എ​സ്എ​സ്, നി​ർ​മ​ല​ഗി​രി റാ​ണി​ജ​യ് എ​ച്ച്എ​സ്എ​സ്, കാ​ര​ക്കു​ണ്ട് ഡോ​ൺ​ബോ​സ്‌​കോ, പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ മു​ഴു​വ​നും മാ​ർ​ക്ക് വാ​ങ്ങി​യ ഒ​ന്പ​ത് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ ആ​ദ​രം ഏ​റ്റു​വാ​ങ്ങി​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ ടി.​ഒ. മോ​ഹ​ന​ൻ, കെ.​വി. സു​മേ​ഷ്, ജി​ല്ലാ ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ് തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up