Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JohnBrittas

പാ​ർ​ല​മെ​ന്‍റി​ൽ വാ​ക്പോ​ര്; രാ​ജ്യ​ത്ത് 'അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ'​യെ​ന്ന് ജോ​ൺ ബ്രി​ട്ടാ​സ് എം​പി

ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളും ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ പാ​ർ​ല​മെ​ന്‍റി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്പോ​ര്. രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ക്ക​പ്പെ​ടാ​ത്ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യ്ക്ക സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും സി​പി​എം രാജ്യസഭാംഗം ജോ​ൺ ബ്രി​ട്ടാ​സ് ആ​രോ​പി​ച്ചു.

വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്ത് ബി​ൽ പാ​സാ​ക്കു​ന്ന​താ​ണോ അ​തോ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ടി​യ​ന്ത​രാ​വ​സ്ഥ ഏ​ർ​പ്പെ​ടു​ത്തു​ന്ന​താ​ണോ ന​ല്ല​തെ​ന്ന് കേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു ചോ​ദി​ച്ചി​രു​ന്നു. 1975-ൽ ​ഇ​ന്ദി​രാ ഗാ​ന്ധി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ണ്ടാ​യ ആ​ഭ്യ​ന്ത​ര അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു റി​ജി​ജു​വി​ന്‍റെ പ്ര​തി​ക​ര​ണം.

എ​ന്നാ​ൽ, അ​ന്ന​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ ത​ങ്ങ​ൾ എ​തി​ർ​ക്കു​ക​യും അ​തി​ന്‍റെ ദു​രി​ത​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ബ്രി​ട്ടാ​സ് മ​റു​പ​ടി ന​ൽ​കി. അ​ന്ന് പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​യി​രു​ന്നെ​ങ്കി​ൽ, ഇ​ന്ന​ത്തെ കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​ണ് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

Latest News

Corehub Up