കാഞ്ഞിരംകുളം: മാലിന്യ സംസ് കരണത്തിനായി ഒരുമിച്ചുള്ള പ്രവർത്തനം അനിവാര്യമെന്നു എം. വിൻസന്റ് എംഎൽഎ. കാഞ്ഞിരംകുളം ജികെഎൻഎം നെഹ്റുവിയ കോളജ് യൂണിയന്റെ ആഭിമുഖ്യത്തിൽ സൊസൈറ്റി ഫോർ ആക്ഷൻ കമ്യൂണിറ്റി ഹെൽത്ത്, പെയ്മെന്റോളജി എന്നിവരുടെ സഹകരണത്തോടെ നടത്തിയ മെൻസ്്ട്രൽ കപ്പ് വിതരണോദ്ഘാടം നിർവഹിക്കുക യായിരുന്നു എംഎൽഎ.
ആർത്തവാവധി ഉൾപ്പെടെയുള്ളവ നടപ്പാക്കാനുള്ള സർക്കാർ പ്രഖ്യാപനം സ്ത്രീ സമൂഹത്തോടുള്ള കരുതലിന്റെ ഭാഗമാണ്. സ്ത്രീകളുടെ സുരക്ഷയും ആരോഗ്യവും സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്വമാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റ് വി.ബി അനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം ഫ്രീഡ സൈമണ്‍, പ്രിൻസിപ്പൽ ഡോ. അഭിലാഷ് കുമാർ, എസ്.എൽ അരുണ്‍, അനന്ദു വിജയൻ, പെയ്മെന്റോളജി പ്രതിനിധി അനീഷ്, ലേഡീ റപ്രസന്റീവ് എ. അജീന എന്നിവർ പ്രസംഗിച്ചു.