Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joke

ജോ​ക്ക​ർ ലു​ക്കി​ന് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം; ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ച് പ്ര​ഭാ​സ്

റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ പ്ര​ഭാ​സ് ചി​ത്ര​മാ​ണ് രാ​ജാ​സാ​ബ്. അ​ടു​ത്തി​ടെ പു​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പ്രേ​ക്ഷ​ക​രു​ടെ ആ​കാം​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ട്രെ​യി​ല​റി​ന്‍റെ അ​വ​സാ​ന ഭാ​ഗ​ത്ത് ജോ​ക്ക​ർ വേ​ഷ​ത്തി​ലാ​ണ് പ്ര​ഭാ​സ് എ​ത്തു​ന്ന​ത്.

ഒ​രു സ്യൂ​ട്ട് ധ​രി​ച്ച് ത​ല താ​ഴ്ത്തി ചു​റ്റി​ക​യും പി​ടി​ച്ച് കാ​മ​റ​യി​ലേ​ക്ക് പ്ര​ഭാ​സ് മു​ഖം ഉ​യ​ർ​ത്തു​മ്പോ​ൾ ജോ​ക്വി​ൻ ഫീ​നി​ക്സി​ന്‍റെ ജോ​ക്ക​റി​നോ​ട് സാ​മ്യ​മു​ള്ള മു​ഖ​മാ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. പ്ര​ഭാ​സി​ന്‍റെ ഈ ​ജോ​ക്ക​ർ ലു​ക്കാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത്.

നേ​ര​ത്ത, ക​ൽ​ക്കി 2898 എ​ഡി​യി​ലെ പ്ര​ഭാ​സി​ന്‍റെ ലു​ക്കി​നെ ന​ട​ൻ ആ​ർ​ഷാ​ദ് വ​ർ​സി ജോ​ക്ക​റി​നോ​ട് ഉ​പ​മി​ച്ച​ത് ആ​രാ​ധ​ക​ർ​ക്കി​ടെ​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. ഈ ​വി​മ​ർ​ശ​ന​ത്തെ പ്ര​ഭാ​സ് ധീ​ര​ത​യോ​ടെ ക​ഥാ​പാ​ത്ര​മാ​യി സ്വീ​ക​രി​ച്ചെ​ന്നാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

"ഒ​ടു​വി​ൽ, അ​വ​ൻ ജോ​ക്ക​ർ ആ​ണെ​ന്ന് അം​ഗീ​ക​രി​ച്ചു. അ​ർ​ഷാ​ദ് വാ​ർ​സി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ജ​വാ​ൻ, പു​ഷ്പ 2 റി​ക്കാ​ർ​ഡു​ക​ൾ രാ​ജാ​സാ​ബ് തീ​ർ​ച്ച​യാ​യും ത​ക​ർ​ക്കും'.​ഒ​രാ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

"നീ ​ഒ​രു ജോ​ക്ക​റെ പോ​ലെ​യാ​യി​രു​ന്നു​വെ​ന്ന് പ്ര​ഭാ​സി​നോ​ട് അ​ർ​ഷാ​ദ് വാ​ർ​സി പ​റ​ഞ്ഞ​പ്പോ​ൾ, പ്ര​ഭാ​സ് ആ​രാ​ധ​ക​ർ ഭ്രാ​ന്ത​ന്മാ​രാ​യി, ഇ​പ്പോ​ൾ അ​വ​ൻ ത​ന്നെ​ത്ത​ന്നെ ജോ​ക്ക​റാ​യി കാ​ണി​ച്ചു. ഏ​റ്റ​വും ന​ന്നാ​യി സ്വ​യം ട്രോ​ളാ​ൻ പ്ര​ഭാ​സി​ന​ല്ലാ​തെ മ​റ്റാ​ർ​ക്കു​മാ​കി​ല്ല'-​മ​റ്റൊ​രാ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

ജ​നു​വ​രി ഒ​മ്പ​തി​നാ​ണ് രാ​ജാ​സാ​ബ് തീ​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്. മാ​രു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ സ​ഞ്ജ​യ് ദ​ത്ത്, ബോ​മ​ൻ ഇ​റാ​നി, മാ​ള​വി​ക മോ​ഹ​ന​ൻ, നി​ധി അ​ഗ​ർ​വാ​ൾ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

Latest News

Corehub Up