കട്ടപ്പന: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കാഞ്ചിയാർ മടുക്കക്കുഴി സെബാൻ തോമസ്-മായ ദന്പതികളുടെ മകൻ ജോപ്പൻ സെബാൻ (19) ആണ് മരിച്ചത്.
21ന് വൈകുന്നേരം ഏഴരയോടെ കട്ടപ്പന-കുട്ടിക്കാനം റോഡിൽ കാഞ്ചിയാർ പള്ളിക്കവല ഗുരുമന്ദിരത്തിനു സമീപമായിരുന്നു അപകടം.
കട്ടപ്പന ഭാഗത്തേക്കു ബൈക്കിൽ പോകുകയായിരുന്നു ജോപ്പൻ. മുന്നിൽ പോയ കാർ വലത്തേയ്ക്കു തിരിക്കുന്നതിനിടെ ജോപ്പൻ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജോപ്പൻ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം ഇന്ന് 10.30ന് കാഞ്ചിയാർ സെന്റ് മേരീസ് പള്ളിയിൽ. ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിലെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിൽ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: ടോമിൻ, റോസ്ന.