ഡാളസ്: അമേരിക്കൻ മലയാളി എഴുത്തുകാരൻ ജോസ് ഓച്ചാലിയുടെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചർച്ച സംഘടിപ്പിക്കുന്നു. കേരള ലിറ്റററി സൈസൈറ്റിയാണ് ഞായറാഴ്ച രാത്രി എട്ടിന് ചർച്ച സംഘടിപ്പിക്കുന്നത്.
കേരള ലിറ്റററി സൊസൈറ്റിയുടെയും ലിറ്റററി സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ മുൻ പ്രസിഡന്റായ ജോസ് ഓച്ചാലിൽ സാഹിത്യ സാമൂഹ്യ രംഗങ്ങളിലും വിവിധ നിലകളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്.
ജീവിതം ഒരു തീർഥയാത്ര, പ്രവാസിയുടെ ഗീതങ്ങൾ, നന്മതൻ പൂമരം എന്നീ മൂന്ന് കവിതാസമാഹാരങ്ങളും പറുദീസയിലെ ചക്രവാകപ്പക്ഷികൾ എന്ന കഥാസമാഹാരവും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവല്ലയ്ക്കടുത്ത് തിരുവൻവണ്ടൂരിൽ ഓച്ചാലിൽ കുടുംബത്തിൽ വിദ്വാൻ പി.സി. അബ്രഹാമിന്റെയും അന്നമ്മയെന്ന കൊച്ചുപെണ്ണിന്റെയും മകനാണ്. ഭാര്യ: ആൻസി ജോസഫ് , മക്കൾ: അഞ്ജു, അബു, സാം.
സൂമിലൂടെയാണ് മീറ്റിംഗ് സംഘടിപ്പിച്ചിരിക്കുന്നത്. സമയം ഞായറാഴ്ച രാത്രി എട്ടിന് (സിഎസ്ടി). സൂം മീറ്റിംഗ് ഐഡി: 858 5470 0759.
കെഎൽഎസ് പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ ജോൺ മാത്യു ഹ്യൂസ്റ്റൺ, ജെ. മാത്യൂസ് ന്യൂയോർക്ക്, സാമുവേൽ യോഹന്നാൻ (ലാന പ്രസിഡന്റ്), പി. പി. ചെറിയാൻ, സി.വി. ജോർജ്, സാറ ചെറിയാൻ, മീനു എലിസബത്ത് എന്നിവർ ജോസ് ഓച്ചലിയുമായുള്ള സൗഹൃദത്തെക്കുറിച്ചും എഴുത്തു ജീവിതത്തെക്കുറിച്ചും സംസാരിക്കും.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇദ്ദേഹത്തിന്റെ സുഹൃത്തുകൾ പങ്കെടുക്കും. കെഎൽഎസ് ജോയിന്റ് സെക്രട്ടറി ഡോ. ദർശന മനയത്ത് സ്വാഗതവും സെക്രട്ടറി ബാജി ഓടംവേലി കൃതജ്ഞതയും അറിയിച്ച് സംസാരിക്കും.
ഈ പരിപാടിയിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി കേരള ലിറ്റററി സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 915 613 6566.