ചങ്ങനാശേരി: ദക്ഷിണേഷ്യന്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി സ്വര്‍ണംനേടി അസംപ്ഷന്‍ കോളജ് എംകോം വിദ്യാര്‍ഥിനി ജോഷ്ന ജോണ്‍ വി. ബിഹാറിലെ പട്നയില്‍ കഴിഞ്ഞദിവസങ്ങളില്‍ നടന്ന ദക്ഷിണേഷ്യന്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ വനിതാ ബോള്‍ ബാഡ്മിന്റണ്‍ ടീമിനെ പ്രതിനിധീകരിച്ചാണ് സ്വര്‍ണ മെഡല്‍ നേടിയത്.
അന്തര്‍ദേശീയ തലത്തിലുള്ള മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏകതാരമാണ് ജോഷ്ന ജോണ്‍ വി. എന്നതില്‍ അസംപ്ഷന്‍ അഭിമാനിക്കാം. ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടത്തില്‍ മികച്ച പ്രകടനം നടത്താന്‍ ജോഷ്നയ്ക്ക് കഴിഞ്ഞു. വിമല്‍ ചന്ദ്രന്, ബിബിന്‍ ദാസ് എന്നിവരുടെ പരിശീലനത്തിലാണ് ജോഷ്നയ്ക്കു നേട്ടം കൈവരിക്കാനായത്.
ജോഷ്ന ജോണ്‍ വ