Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joy Mahapatra

ബം​ഗ്ലാ​ദേ​ശിൽ വീണ്ടും ഹൈന്ദവ യുവാവ് കൊല്ലപ്പെട്ടു

ധാ​​ക്ക: ബം​​ഗ്ലാ​​ദേ​​ശി​​ൽ ഹൈ​​ന്ദ​​വ യു​​വാ​​വി​​നെ മ​​ർ​​ദി​​ച്ച​​വ​​ശ​​നാ​​ക്കി​​യ​​ശേ​​ഷം വി​​ഷം​​കൊ​​ടു​​ത്തു കൊ​​ന്ന​​താ​​യി ആ​​രോ​​പ​​ണം. സു​​നം​​ഗ​​ഞ്ച് എ​​ന്ന സ്ഥ​​ല​​ത്തു​​ണ്ടാ​​യ സം​​ഭ​​വ​​ത്തി​​ൽ ജോ​​യ് മ​​ഹ​​പ​​ത്ര എ​​ന്ന ഇ​​രു​​പ​​ത്തൊ​​ന്നു​​കാ​​ര​​നാ​​ണ് മ​​രി​​ച്ച​​ത്.

വ്യാ​​ഴാ​​ഴ്ച പ്ര​​ദേ​​ശ​​ത്തെ ഒ​​രാ​​ൾ ജോ​​യി​​യെ വി​​ളി​​ച്ചു​​കൊ​​ണ്ടു​​പോ​​യി മ​​ർ​​ദി​​ച്ച​​ശേ​​ഷം വി​​ഷം​​കൊ​​ടു​​ത്തു​​ വെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്ക​​പ്പെ​​ട്ട ജോ​​യി ഇ​​ന്ന​​ലെ മ​​രി​​ച്ചു.

ഇ​​ൻ​​സ്റ്റാ​​ൾ​​മെ​​ന്‍റ് വ്യ​​വ​​സ്ഥ​​യി​​ൽ ഫോ​​ൺ വാ​​ങ്ങി​​യ​​തി​​ന്‍റെ കു​​ടി​​ശി​​ക​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ത​​ർ​​ക്ക​​മാ​​ണ് ദാ​​രു​​ണ സം​​ഭ​​വ​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​തെ​​ന്നു സൂ​​ച​​ന​​യു​​ണ്ട്.

ഏ​​താ​​നും ദി​​വ​​സം മു​​ന്പ് ഭ​​ണ്ഡാ​​ർ​​പു​​ർ എ​​ന്ന സ്ഥ​​ല​​ത്ത് മോ​​ഷ്ടാ​​വെ​​ന്നാ​​രോ​​പി​​ക്ക​​പ്പെ​​ട്ട ഹി​​ന്ദു യു​​വാ​​വ് മ​​ർ​​ദ​​ന​​ത്തി​​ൽ​​നി​​ന്നു ര​​ക്ഷ​​പ്പെ​​ടാ​​ൻ ന​​ദി​​യി​​ൽ ചാ​​ടി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് മ​​ര​​ണ​​പ്പെ​​ട്ടി​​രു​​ന്നു.

ബം​​ഗ്ലാ​​ദേ​​ശി​​ൽ ഹൈ​​ന്ദ​​വ​​ർ​​ക്കെ​​തി​​രേ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ വ​​ർ​​ധി​​ക്കു​​ന്ന​​തി​​നു പി​​ന്നി​​ൽ ന്യൂ​​ന​​പ​​ക്ഷ വി​​രു​​ദ്ധ​​ത​​യാ​​ണെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ട്ട​​പ്പെ​​ടു​​ന്നു.

Latest News

Corehub Up