പാലാ: ഇന്ത്യയിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ കൂട്ടായ്മയായ സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യുക്കേഷന്‍ ഇന്‍ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ (ഓട്ടോണമസ്) സമാപിച്ചു. വിദ്യാഭ്യാസ വിചക്ഷണരും ആത്മീയ നേതാക്കളും ഭരണകര്‍ത്താക്കളും പങ്കെടുത്ത ത്രിദിന ദേശീയ സമ്മേളനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തന്‍ കാഴ്ചപ്പാടുകള്‍ക്കും ദിശാബോധത്തിനും വഴിയൊരുക്കി.
സിബിസിഐ പ്രസിഡന്റും ഹൈദരാബാദ് ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഡോ. ആന്റണി പൂലയാണ് പ്ലാറ്റിനം ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തത്. മുഖ്യാതിഥിയായി മന്ത്രി റോജി എം. ജോണ്‍ പങ്കെടുത്തിരുന്നു.
സമാപന ദിവസമായ ഇന്നലെ കോളജിലെ സെന്റ് ഫ്രാന്‍സിസ് ഹാളില്‍ നാഗ്പുര്‍ ആര്‍ച്ച് ബിഷപ് ഡോ. ഏലിയാസ് ജോസഫ് ഗോണ്‍സാല്‍വസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഡോ. സിസ്റ്റര്‍ രോഹിണിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച വാര്‍ഷിക പൊതുയോഗത്തില്‍ സേവ്യര്‍ ബോര്‍ഡിന്റെ ഭാവി കര്‍മപദ്ധതികള്‍ രൂപീകരിച്ചു. രാവിലെ 9.30നു നടന്ന സമ്മേളനത്തോടെ മൂന്നു ദിവസത്തെ ജൂബിലി ആഘോഷങ്ങള്‍ക്കു സമാപനമായി.
സേവ്യര്‍ ബോര്‍ഡ് പ്രസിഡന്റ് ഫാ.ഡോ. പ്രവീണ്‍ മാര്‍ട്ടിസ് എസ്ജെ, വൈസ് പ്രസിഡന്റ് ഡോ. സിസ്റ്റര്‍ പേള്‍ ഡിസൂസ, സെക്രട്ടറി ജനറല്‍ ഡോ. സിസ്റ്റര്‍ ദീപ്തി യുഎഫ്എസ്, ജോയിന്റ് സെക്രട്ടറിയും പാലാ സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജ് ഡയറക്ടറുമായ ഫാ.ഡോ. ജയിംസ് ജോണ്‍ മംഗലത്ത് എന്നവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാരും അധ്യാപകരുമടക്കം നൂറുകണക്കിന് പ്രതിനിധികള്‍ സംബന്ധിച്ചു.