Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jubilee Milestone

Idukki

നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു ജൂ​ബി​ലി നി​റ​വ്

ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്കം

നെ​ടു​ങ്ക​ണ്ടം: ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ർ​ജം പ​ക​രു​ന്ന​തി​നാ​യി കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ കീ​ഴി​ൽ 1977ൽ ​ആ​രം​ഭി​ച്ച നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്‌​കൂ​ൾ ജൂ​ബി​ലി നി​റ​വി​ൽ. ഫാ. ​ജോ​സ​ഫ് ക​ണ്ണാ​ത്തു​കു​ഴി മാ​നേ​ജ​രാ​യും ഫാ. ​തോ​മ​സ് ക​പ്യാ​രു​മ​ല ഹെ​ഡ്മാ​സ്റ്റ​റാ​യും 30 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ആ​രം​ഭി​ച്ച വി​ദ്യാ​ല​യം ഇ​ന്ന് ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​ള്ള ജി​ല്ല​യി​ലെ മി​ക​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളി​ലൊ​ന്നാ​ണ്.

സ്‌​കൂ​ളി​ൽ​നി​ന്ന് നാ​ളി​തു​വ​രെ പ​തി​ന​യ്യാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സേ​വ​നം ചെ​യ്യു​ന്നു​ണ്ട്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി​യും ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി​യും ഇ​ന്നു മു​ത​ൽ ന​വം​ബ​ർ 30 വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തും.

ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ൽ നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ലും നെ​റ്റ്‌​സ് ട​ർ​ഫി​ലു​മാ​യി ജൂ​ബി​ലി സ്പോ​ർ​ട്സ് മീ​റ്റ് ന​ട​ക്കും. ഫാ. ​തോ​മ​സ് വ​ട്ട​മ​ല ദീ​പ​ശി​ഖ തെ​ളി​ക്കും.

വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​ർ​ച്ച് പാ​സ്റ്റി​ന് നെ​ടു​ങ്ക​ണ്ടം എ​സ്എ​ച്ച്ഒ ലി​ജോ മാ​ണി സ​ല്യൂ​ട്ട് സ്വീ​ക​രി​ക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ സ്പോ​ർ​ട്സ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഇ​ന്‍റ​ർ​സ്‌​കൂ​ൾ സോ​ഷ്യ​ൽ സ​യ​ൻ​സ് ക്വി​സ്, തൂ​ഫാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍റെ നാ​ട​കം - ഒ​റ്റ , വി​ളം​ബ​ര റാ​ലി, ഫ്ലാ​ഷ് മോ​ബ്, പൂ​ർ​വ​വി​ദ്യാ​ർ​ഥി–​അ​ധ്യാ​പ​ക സ​മ്മേ​ള​നം, ആ​ത്മീ​യ സം​ഗ​മം, സ്‌​കൂ​ൾ വാ​ർ​ഷി​കം, പൊ​തു​സ​മ്മേ​ള​നം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് വ​ട്ട​മ​ല, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ൺ ചേ​നം​ചി​റ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ബി ക​ണ്ട​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ൽ, യൂ​നു​സ് സി​ദ്ധി​ഖ്, അ​രു​ൺ അ​ര​വി​ന്ദ്, ഷി​ജു ഉ​ള്ളി​രു​പ്പി​ൽ, ബാ​ബു മാ​ത്യു, ആ​ൻ​സി സി​ബി, സൗ​മ്യ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up