Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JubileeConference

Europe

ജ​ർ​മ​നി​യി​ലെ ജീ​സ​സ് യൂ​ത്തി​ന് 20 വ​യ​സ്; "ലു​മെ​ൻ 2026' ജൂ​ബി​ലി കോ​ൺ​ഫ​റ​ൻ​സി​ന് വാ​ല​ൻ​ഡാ​റി​ൽ തു​ട​ക്കം

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ജീ​സ​സ് യൂ​ത്ത് അ​പ്പ​സ്തോ​ലി​ക് പ്ര​സ്ഥാ​ന​ത്തി​ന്‍റെ 20 വ​ർ​ഷ​ത്തെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ്മ​ര​ണ പു​തു​ക്കി​ക്കൊ​ണ്ട് ദേ​ശീ​യ ജൂ​ബി​ലി കോ​ൺ​ഫ​റ​ൻ​സ് "ലു​മെ​ൻ 2026' ജ​ർ​മ​നി​യി​ലെ ഷോ​ൺ​സ്റ്റാ​റ്റ്, വാ​ല​ൻ​ഡാ​റി​ൽ ന​ട​ക്കു​ന്നു.

ജ​ർ​മ​നി​യി​ലെ​യും മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ​യും 500-ഓ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​നാ​ല് ദി​വ​സ​ത്തെ ആ​ത്മീ​യ സം​ഗ​മ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

"നി​ങ്ങ​ളു​ടെ വെ​ളി​ച്ചം മ​നു​ഷ്യ​രു​ടെ മു​ൻ​പി​ൽ പ്ര​കാ​ശി​ക്ക​ട്ടെ' (മ​ത്താ​യി 5:16) എ​ന്ന തി​രു​വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി "Receive, Renew, Radiate' എ​ന്ന പ്ര​മേ​യ​ത്തോ​ടെ​യാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വി​ശു​ദ്ധ കു​ർ​ബാ​ന, ആ​രാ​ധ​ന, ഗാ​ന​ശു​ശ്രൂ​ഷ, ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, അ​നു​ഭ​വ​സാ​ക്ഷ്യ​ങ്ങ​ൾ, പ്രാ​ർ​ത്ഥ​നാ സ​മ്മേ​ള​ന​ങ്ങ​ൾ എ​ന്നി​വ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ്.

1985-ൽ ​കേ​ര​ള​ത്തി​ൽ ആ​രം​ഭി​ച്ച് പ​രി​ശു​ദ്ധ സിം​ഹാ​സ​ന​ത്തി​ന്‍റെ അം​ഗീ​കാ​രം നേ​ടി​യ ജീ​സ​സ് യൂ​ത്ത് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ദി​ന​ച​ര്യ പ്രാ​ർ​ത്ഥ​ന, ദൈ​വ​വ​ച​നം, കൂ​ദാ​ശ​ക​ൾ, സ​ഹ​വാ​സം, സു​വി​ശേ​ഷ​വ​ത്ക​ര​ണം, പാ​വ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത എ​ന്നീ ആ​റു ആ​ത്മീ​യ തൂ​ണു​ക​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സ​മ്മേ​ള​ന​ത്തി​ലെ വി​വി​ധ സെ​ഷ​നു​ക​ൾ.

കോ​ളോ​ൺ അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ഡൊ​മി​നി​ക്ക​സ് ഷ്വാ​ഡ​ർ​ലാ​പ്പ്, ജീ​സ​സ് യൂ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഓ​ഫ് ഫോ​ർ​മേ​ഷ​ൻ മ​നോ​ജ് സ​ണ്ണി, മു​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് ദേ​വ​സി, പ്ര​ഫ​സ​ർ ഡോ. ​ബീ​ന മ​നോ​ജ്, എ​ഡി​എ​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ലെ സോ​ഫി​യ കൂ​ബി, ക​ത്തോ​ലി​ക്കാ അ​ക്കാ​ദ​മി​ക് ഡോ. ​ജ​സ്റ്റി​ൻ അ​രി​ക്ക​ൽ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​മു​ഖ​ർ സ​മ്മേ​ള​ന​ത്തി​ൽ ക്ലാ​സു​ക​ൾ​ക്കും ശു​ശ്രൂ​ഷ​ക​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കും.

ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ സ​മ്മേ​ള​ന വേ​ദി​യി​ൽ നി​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ്ര​മു​ഖ​രു​മാ​യി അ​ഭി​മു​ഖ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും പ​രി​പാ​ടി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നും അ​വ​സ​ര​മു​ണ്ടാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നു​മാ​യി jesusyouth.de/lumen2026 സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

Latest News

Corehub Up