Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Judicial

മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് വെ​​​ടി​​​ക്കെ​​​ട്ട് ദു​​​ര​​​ന്തം: ജു​​​ഡീ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ റി​​​പ്പോ​​​ര്‍ട്ട് ഉ​​​ട​​​ന്‍

കൊ​​​ച്ചി: തൃ​​​ശൂ​​​ര്‍ മു​​​ണ്ട​​​ത്തി​​​ക്കോ​​​ട് വെ​​​ടി​​​ക്കെ​​​ട്ടു​​​പു​​​ര സ്‌​​​ഫോ​​​ട​​​ന​​​ത്തി​​​ല്‍ ഏ​​​കാം​​​ഗ ജു​​​ഡീ​​​ഷ​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ ഉ​​​ട​​​ന്‍ അ​​​ന്വേ​​​ഷ​​​ണ​​​റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കു​​​മെ​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ജ​​​സ്റ്റീ​​​സ് സി.​​​എ​​​ന്‍. രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ നാ​​​യ​​​ര്‍ ക​​​മ്മീ​​​ഷ​​​ന്‍ ഏ​​​പ്രി​​​ല്‍ 29ന് ​​​സം​​​ഭ​​​വ​​​സ്ഥ​​​ലം സ​​​ന്ദ​​​ര്‍ശി​​​ച്ചി​​​രു​​​ന്നു.

അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ​​​തി​​​ലും കൂ​​​ടു​​​ത​​​ല്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ പ​​​ട​​​ക്ക​​​നി​​​ര്‍മാ​​​ണ സ്ഥ​​​ല​​​ത്ത് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തും അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ള്‍ സൂ​​​ക്ഷി​​​ക്കു​​​ന്ന ഷെ​​​ഡ്ഡി​​​ല്‍ വെ​​​ടി​​​ക്കെ​​​ട്ടു സാ​​​ധ​​​ന​​​ങ്ങ​​​ള്‍ ക​​​ണ​​​ക്കി​​​ല​​​ധി​​​കം സം​​​ഭ​​​രി​​​ച്ചി​​​രു​​​ന്ന​​​തു​​​മ​​​ട​​​ക്കം കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ് സ്‌​​​ഫോ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് സ​​​ര്‍ക്കാ​​​ര്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു. സ്‌​​​ഫോ​​​ട​​​ക​​​വ​​​സ്തു നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​നം ന​​​ട​​​ന്നി​​​ട്ടു​​​ണ്ട്.

അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച 16 പേ​​​രു​​​ടെ​​​യും ആ​​​ശ്രി​​​ത​​​ര്‍ക്കു ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ല്‍കി. പ്ര​​​ത്യേ​​​ക കൗ​​​ണ്‍സ​​​ലിം​​​ഗ് കാ​​​മ്പ​​​യി​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള എ​​​ല്ലാ ന​​​ട​​​പ​​​ടി​​​ക​​​ളും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ര്‍ത്തി​​​യാ​​​ക്കി. അ​​​ഡീ​​​ഷ​​​ണ​​​ല്‍ ജി​​​ല്ലാ മ​​​ജി​​​സ്‌​​​ട്രേ​​​റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മ​​​ജി​​​സ്റ്റീ​​​രി​​​യ​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​വും ന​​​ട​​​ക്കു​​​ന്ന​​​താ​​​യും സ​​​ര്‍ക്കാ​​​ര്‍ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണു ഹ​​​ര്‍ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഹ​​​ര്‍ജി സെ​​​പ്റ്റം​​​ബ​​​ര്‍ 16ന് ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Latest News

Corehub Up