Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jugaad

Kouthukam

'ഇന്ത്യ ഈസ് നോട്ട് ഫോർ ബിഗിനേഴ്സ്'; ഇനി എടിഎമ്മിൽ പോയി മുടി വെട്ടാം

ഇ​ന്ത്യ​യെ​ക്കു​റി​ച്ചു​ള്ള 'ഇ​ന്ത്യ ഈ​സ് നോ​ട്ട് ഫോ​ർ ബി​ഗി​നേ​ഴ്സ്' എ​ന്ന പ്ര​യോ​ഗം വെ​റു​തെ​യു​ണ്ടാ​യ​ത​ല്ലെ​ന്ന് അ​ടി​വ​ര​യി​ടു​ന്ന കൗ​തു​ക​ക​ര​മാ​യ ഒ​രു കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

പു​റം​ലോ​ക​ത്തി​ന് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സം തോ​ന്നു​ന്ന പ​ല വി​ചി​ത്ര സം​ഭ​വ​ങ്ങ​ളും ന​മ്മു​ടെ നാ​ട്ടി​ൽ പ​തി​വാ​ണെ​ങ്കി​ലും, ബി​ഹാ​റി​ലെ പ​ട്ന​യി​ലു​ള്ള ദാ​നാ​പ്പൂ​രി​ൽ നി​ന്നു​ള്ള ഈ ​ദൃ​ശ്യ​ങ്ങ​ൾ ആ​രെ​യും ഒ​ന്ന് അ​മ്പ​ര​പ്പി​ക്കും.

ഒ​രു സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ എ​ടി​എം കൗ​ണ്ട​റി​നു​ള്ളി​ലി​രു​ന്ന് ഒ​രാ​ൾ മു​ടി വെ​ട്ടി​ക്കു​ന്ന​താ​ണ് ഈ ​വൈ​റ​ൽ വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം. ഒ​റ്റ​നോ​ട്ട​ത്തി​ൽ ബാ​ങ്കി​ന്‍റെ എ​ടി​എം മു​റി​ക്കു​ള്ളി​ൽ ബാ​ർ​ബ​ർ ഷോ​പ്പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി തോ​ന്നും.

എ​ന്നാ​ൽ ഇ​തി​ന് പി​ന്നി​ലെ സ​ത്യാ​വ​സ്ഥ മ​റ്റൊ​ന്നാ​ണ്. ദാ​നാ​പ്പൂ​രി​ലെ ഈ ​മു​റി നേ​ര​ത്തെ എ​സ്ബി​ഐ എ​ടി​എം കൗ​ണ്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​യി​രു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ബാ​ങ്ക് അ​ധി​കൃ​ത​ർ ഇ​വി​ടെ നി​ന്ന് മെ​ഷീ​ൻ മാ​റ്റു​ക​യും മു​റി ഒ​ഴി​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ മു​റി​ക്ക് പു​റ​ത്തെ ബോ​ർ​ഡ് മാ​ത്രം നീ​ക്കം ചെ​യ്തി​രു​ന്നി​ല്ല.

ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത ഒ​രു ബാ​ർ​ബ​ർ, ബാ​ങ്ക് ഒ​ഴി​ഞ്ഞ മു​റി​യി​ൽ ത​ന്‍റെ സ​ലൂ​ൺ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ബോ​ർ​ഡ് മാ​റ്റാ​ത്ത​തി​നാ​ൽ ഒ​രു അ​പൂ​ർ​വ്വ 'എ​ടി​എം സ​ലൂ​ൺ' ആ​യി ഇ​ത് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.

വീ​ഡി​യോ കാ​ട്ടു​തീ പോ​ലെ പ​ട​രു​ക​യും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ക്കു​ക​യും ചെ​യ്ത​തോ​ടെ ബാ​ങ്ക് അ​ധി​കൃ​ത​രും വി​വ​ര​മ​റി​ഞ്ഞു. ഒ​ടു​വി​ൽ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ബാ​ങ്കി​ന്‍റെ സൈ​ൻ ബോ​ർ​ഡ് നീ​ക്കം ചെ​യ്ത​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up