ഫിഫ ലോകകപ്പ് 2026ന്റെ ആദ്യ ഗോള്‍, ഗ്രൂപ്പ് എയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ മെക്സിക്കോയുടെ ഹുലിയന്‍ ക്വിനോനിസിന്റെ വക. കിക്കോഫിനുശേഷം ഒമ്പതാം മിനിറ്റിലായിരുന്നു ഹുലിയന്‍ ക്വിനോനിസിന്റെ മിന്നും ഫിനിഷിംഗ്.
ദക്ഷിണാഫ്രിക്കന്‍ പ്രതിരോധത്തിന്റെ പക്കല്‍നിന്നു വഴുതിയ പന്ത്, എറിക് ലിറയുടെ നിയന്ത്രണത്തിലായി. ലിറയില്നിന്നു പന്ത് സ്വീകരിച്ച ക്വിനോനിസ് ബോക്സിന്റെ മധ്യത്തില്‍നിന്നെടുത്ത ഷോട്ട് വലയില്‍ ഭദ്രം. കോണ്‍കാകാഫിന്റെ കീഴിലുള്ള ഒരു താരം ലോകകപ്പിലെ ആദ്യഗോള്‍ നേടുന്നത് ചരിത്രത്തില്‍ ഇതാദ്യം.
കൊളംബിയയില്‍ ജനിച്ച ഹുലിയന്‍ ക്വിനോനിസ് 2023 മുതലാണ് മെക്സിക്കന്‍ ദേശീയ ടീമിന്റെ ഭാഗമായതെന്നതാണ് ശ്രദ്ധേയം. 2018ല്‍ കൊളംബിയന്‍ അണ്ടര്‍ 20 ടീമിലായിരുന്നു. പിന്നീട്, മെക്സിക്കന്‍ പൗരത്വം സ്വീകരിച്ച് ദേശീയ ടീമിന്റെ ഭാഗമായി.
മൂന്നു ചുവപ്പ് കാര്‍ഡുകള്‍
മെക്സിക്കോ x ദക്ഷിണാഫ്രിക്ക മത്സരത്തില്‍ പിറന്നത് മൂന്നു ചുവപ്പ് കാര്‍ഡുകള്‍. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഒരു മത്സരത്തിലെ ചുവപ്പുകാര്‍ഡില്‍ രണ്ടാമത്. 2006ല്‍ നെതര്‍ലന്‍ഡ്സ് x പോര്‍ച്ചുഗല്‍ പോരാട്ടത്തില്‍ നാല് റെഡ് കാര്‍ഡ് പിറന്നതാണ് റിക്കാര്‍ഡ്.
49, 84 മിനിറ്റുകളില്‍ ദക്ഷിണാഫ്രിക്കയുടെ സ്ഫെലോ സിത്തോള്‍, തെംബ സ്വനെ എന്നിവരും 90+2-ാം മിനിറ്റില്‍ മെക്സിക്കോയുടെ സെസാര്‍ മോണ്ടസും ചുവപ്പുകണ്ട് പുറത്തായി. 2026 ലോകകപ്പിലെ ആദ്യ ചുവപ്പ് എന്ന നാണക്കേട് സ്ഫെലോയ്ക്ക്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് ഒരു ടീമിന്റെ രണ്ടു താരങ്ങള്‍ ഒരു മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കാണുന്നത്. 1990നുശേഷം ആദ്യമായാണ് ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഒരു ടീമിന്റെ രണ്ടുപേര്‍ ചുവപ്പു കാണുന്നതും ഇതാദ്യം.