കൊട്ടാരക്കര: പുത്തൂര്‍ മാറനാട് റോഡില്‍ ഇരുചക്രവാഹനം മതിലില്‍ ഇടിച്ച് വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ യുവാവ് മരിച്ചു.
പുത്തൂര്‍ തെക്കുംപുറം പ്രഭാമന്ദിരത്തില്‍ പ്രകാശ് (42) ആണ് മരിച്ചത്. പുത്തൂര്‍ തെക്കേ ചന്തയ്ക്ക് സമീപം ശിവശക്തി ടൂ വീലേഴ്സ് എന്ന വര്‍ക്ക്ഷോപ്പ് നടത്തി വരുകയായിരുന്നു ഇദ്ദേഹം.
29 ന് രാത്രി 11.30ന് വര്‍ക്ക് ഷോപ്പ് അടച്ച ശേഷം വീട്ടിലേക്ക് പോകുംവഴി ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് കുറുകെ നായ ചാടിയതോടെ നിയന്ത്രണംവിട്ടു ബൈക്ക് മതിലില്‍ ഇടിക്കുകയായിരുന്നന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പുത്തൂര്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം വീട്ട് വളപ്പില്‍ നടന്നു. അച്ഛന് പരേതനായ പ്രഭാകരന് ആചാരി, അമ്മ: കോമളയമ്മ, ഭാര്യ: ശ്രീ രേഖ, മകന്: ശ്രീ കേശ്.