District News
വെള്ളറട : പുഴയിൽ ചാടിയ പ്ലസ്ടു വിദ്യാർഥിനിയെ രക്ഷപ്പെടുത്തി. ഒറ്റശേഖരമംഗലത്തെ ഒരു ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്ഥിനിയാണ് ഇന്നലെ രാവിലെ മണ്ഡപത്തിന്കടവ് പാലത്തിലെ കൈവരിയുടെ മുകളില്കയറി പുഴയിലേക്കു ചാടിയത്.
നിരവധി വാഹനങ്ങള് കടന്നുപോകുന്ന സമയമായതുകൊണ്ടും കുട്ടി ചാടുന്നത് യാത്രക്കാരുടെ ശ്രദ്ധയില് പെട്ടതുകൊണ്ടും നാട്ടുകാര് വേഗത്തില് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വെള്ളത്തില്നിന്നു കരകയറ്റുന്നതിനുള്ളില് ധാരാളം വെള്ളം കുട്ടി കുടിച്ച കുട്ടി അവശനിലയിലായി. തുടര്ന്നു കുട്ടിയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. ആര്യങ്കോട് സ്വദേശിനിയാണ് വിദ്യാർഥിനിയെന്ന് അറിയുന്നു.
ആര്യങ്കോടില്നിന്നും ബസ് കയറി ഒറ്റശേഖരമംഗലത്ത് ഇറങ്ങുന്നതിനുപകരം ഒരു കിലോമീറ്റര് അകലെ മണ്ഡപത്തിന്കടവ് ജംഗ്ഷനില് എത്തിയ ശേഷമാണ് നെയ്യാര് റിസര്വേയറില്നിന്നു വരുന്ന പുഴയില് വിദ്യാർഥിനി ചാടിയത്. വെള്ളം കൂടുതലും ആഴവുമുള്ള സ്ഥലത്താണു കുട്ടി ചാടിയതെങ്കിലും നാട്ടുകാരുടെ അവസരോചിത ഇടപെടല്കൊണ്ട് അപകടം ഇല്ലാതെ രക്ഷപെട്ടു. സ്കൂളില് പ്രശ്നങ്ങള് ഒന്നുമില്ലെന്ന് അധികൃതര് പറഞ്ഞു. വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസമാ കാം ഇതിനി പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ അപകടനില തരണം ചെയ്തു.
Kerala
ചിങ്ങവനം: അതിഥിത്തൊഴിലാളി ലോറിക്കടയില്പെട്ട് മരിച്ചു. എംസി റോഡില് ഇന്നു രാവിലെ ഏഴിന് മന്ദിരം കവലയ്ക്കു സമീപമാണ് അപകടം.
അപകടത്തെക്കുറിച്ചു ചിങ്ങവനം പോലീസ് പറയുന്നതിങ്ങനെ: കയറ്റം കയറി വന്ന ലോറിയുടെ പിന്ഭാഗത്തെ ടയറിനടിയിലേക്കു തൊഴിലാളി ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പശ്ചിമ ബംഗാള് സ്വദേശിയാണെന്നാണ് സൂചന.
ഇയാള് ജീവനൊടുക്കാൻ ലോറിക്കടയിലേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചിങ്ങവനം പോലീസ് എത്തി മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.
Kerala
നെയ്യാറ്റിൻകര: കുടുംബ പ്രശ്നങ്ങളെ തുടർന്ന് 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാൻ ഒപ്പം ചാടിയ സഹോദരനെ ഫയർ ഫോഴ്സ് എത്തി രക്ഷിച്ചു.
പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ അർച്ചനേന്ദ്ര (26) ആണ് മരിച്ചത്. സഹോദരൻ ഭുവനേന്ദ്ര (22) കിണറിന്റെ അവസാനത്തെ വളയത്തിൽ പിടിച്ചു കിടക്കുകയായിരുന്നു.
അർച്ചനേന്ദ്രയും ഭർത്താവ് അസീം ഷേയ്ഖും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ് പറഞ്ഞു. ഭർത്താവുമായിട്ടല്ല പ്രശ്നമെന്നും പോലീസ് വിശദീകരിച്ചു.
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവേന്ദ്രയെ കണ്ടതും രക്ഷിച്ചതും. പിന്നീട് രണ്ടാമതു ഇറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.