എടക്കര: ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുതായി അനുവദിച്ച ലിറ്റില്‍ കൈറ്റ്സ് ജൂനിയര്‍ ബാച്ചിന്റെ ഉദ്ഘാടനം ആര്യാടന് ഷൗക്കത്ത് എംഎൽഎ നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി.ബി. സുഭാഷ് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പുതിയ ബാച്ചിന്റെ യൂണിഫോം പ്രകാശനം ചുങ്കത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. സുരേഷ് നിര്‍വഹിച്ചു. നിലമ്പൂര്‍ ഉപജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് എംഎല്‍എയില്‍നിന്നു ജോജി ജോസഫ്, പി.കെ. മാനസ് എന്നിവര്‍ ഏറ്റുവാങ്ങി. സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ അറ്റ്ലസ് നിര്‍മാണത്തില്‍ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനി പി.ടി. ഇഷലിനെ ഉപഹാരം നല്കി ആദരിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ റിയാസ് ചുങ്കത്തറ, സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ജിനു ഈപ്പന് കുര്യന്, ഉമ്മന്‍ മാത്യു, ഷൈനി ജോസഫ്, കൈറ്റ്സ് മാസ്റ്റര്‍ ട്രെയ്നര്‍ എം. ജാഫറലി, ബാബു ഷെരീഫ്, പി.ടി. സജിമോന്‍, ഐബിന്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.