Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Junta

മ്യാൻമറിലെ മാർക്കറ്റിൽ ബോംബിട്ട് പട്ടാള ഭരണകൂടം; സ്ത്രീകളും കുട്ടികളും അടക്കം 50 മരണം

യാങ്കോൺ: മ്യാൻമറിൽ റാഖൈൻ സംസ്ഥാനത്തെ വിമത മേഖലയിൽ പട്ടാളഭരണകൂടം നടത്തിയ വ്യോമാക്രമണത്തിൽ 50 പേർ കൊല്ലപ്പെടുകയും 58 പേർക്കു പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച ക്യാക്ത്വാ പട്ടണത്തിലെ മാർക്കറ്റിൽ യുദ്ധവിമാനം രണ്ടു ബോംബുകൾ ഇട്ടെന്നാണ് പട്ടാളത്തിനെതിരേ പോരാടുന്ന അരാക്കൻ ആർമി എന്ന വിമത ഗ്രൂപ്പ് അറിയിച്ചത്.

കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സിവിലിയന്മാരാണ്. സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ആക്രമണത്തിൽ മാർക്കറ്റിലെ കെട്ടിടങ്ങളും സമീപത്തെ പാലവും നശിച്ചു.

മ്യാൻ പട്ടാളം മനപ്പൂർവം സ്കൂളുകളും മാർക്കറ്റുകളും പോലുള്ള സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുകയാണെന്ന് അരാക്കൻ ആർമി ആരോപിച്ചു.

പട്ടാളം 2021ൽ അട്ടിമറിയിലൂടെ മ്യാൻമറിന്‍റെ ഭരണം പിടിച്ചെടുത്തതുമുതൽ രാജ്യം ആഭ്യന്തരയുദ്ധത്തിലാണ്. സംഘർഷങ്ങളിൽ ഒരു ലക്ഷത്തോളം പേർ കൊല്ലപ്പെടുകയും 25 ലക്ഷം പേർ അഭയാർഥികളാവുകയും ചെയ്തുവെന്നാണ് കണക്ക്.

Latest News

Corehub Up