Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Justice Assured

ചേ​രാ​ന​ല്ലൂ​ർ അ​പ​ക​ടം; നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: ചേ​രാ​ന​ല്ലൂ​ർ അ​പ​ക​ട​ത്തി​ൽ നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ളു​മാ​യി സം​സാ​രി​ച്ച മു​ഖ്യ​മ​ന്ത്രി കു​ടും​ബ​ത്തി​ന് നീ​തി ഉ​റ​പ്പാ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. കേ​സി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

അ​തേ​സ​മ​യം പൊ​ലി​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കു​ടും​ബം ന​ട​ത്തി​വ​ന്ന കു​ത്തി​യി​രി​പ്പ് സ​മ​രം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല കു​ടും​ബ​വു​മാ​യി സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. നാ​ളെ വൈ​കു​ന്നേ​രം നാ​ലു​വ​രെ കാ​ത്തി​രി​ക്കു​മെ​ന്നും ആ​വ​ശ്യ​ങ്ങ​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​രം പു​ന​രാ​രം​ഭി​ക്കു​മെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ്ണ​ന്‍റെ കു​ടും​ബം പ്ര​ധാ​ന​മാ​യും ര​ണ്ട് ആ​വ​ശ്യ​ങ്ങ​ളാ​ണ് മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ലെ 17കാ​ര​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നും വാ​ഹ​ന ഉ​ട​മ​യാ​യ ജ​ഡ്ജി​യെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. അ​തേ​സ​മ​യം പ്ര​തി​യു​ടെ പി​താ​വാ​യ ജ​ഡ്ജി​യെ കേ​സി​ൽ പ്ര​തി​ചേ​ർ​ത്തി​ട്ടു​ണ്ട്.

Latest News

Corehub Up