Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Justice J.B. Commission Report

ജെ.ബി. കോശി കമ്മീഷൻ ശിപാർശ;വന്യജീവി നിയന്ത്രണം സാധ്യമല്ലെങ്കിൽ വിളനഷ്ടം സർക്കാരിന്‍റെ ബാധ്യത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​യോ​​​ര ക​​​ർ​​​ഷ​​​ക​​​രു​​​ടെ 34,000 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്തു വ​​​ന​​​മാ​​​ക്കി മാ​​​റ്റി​​​യ നി​​​യ​​​മം പു​​​നഃപ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ ശി​​​പാ​​​ർ​​​ശ ചെ​​​യ്തു. ഇ​​​നി​​​യും കൂ​​​ടു​​​ത​​​ൽ സ്ഥ​​​ല​​​ങ്ങ​​​ൾ വ​​​ന​​​മാ​​​ക്കി​​​യോ പ​​​രി​​​സ്ഥി​​​തി ദു​​​ർ​​​ബ​​​ല പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ക്കി​​​യോ മാ​​​റ്റേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ന​​​ലെ പു​​​റ​​​ത്തു​​​വി​​​ട്ട ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ മ​​​ല​​​യോ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കുവേ​​​ണ്ടി​​​യു​​​ള്ള പ്ര​​​ത്യേ​​​ക ഭാ​​​ഗ​​​ത്താ​​​ണ് ഈ ​​​നി​​​ർ​​​ദേ​​​ശ​​​മു​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ വ​​​നം, റ​​​വ​​​ന്യു അ​​​തി​​​ർ​​​ത്തി മു​​​ഴു​​​വ​​​ൻ ജോ​​​യി​​​ന്‍റ് സ​​​ർ​​​വേ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ള​​​ന്നുതി​​​രി​​​ക്ക​​​ണം. പ​​​ട്ട​​​യഭൂ​​​മി​​​ക​​​ൾ​​​ക്കെ​​​ല്ലാം പൊ​​​തു​​​വാ​​​യ നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ മ​​​തി​​​യാ​​​കും. മൃ​​​ഗ​​​പ്പെ​​​രു​​​പ്പം നി​​​യ​​​ന്ത്രി​​​ക്ക​​​ണം.

ആ​​​ന​​​യ്ക്കും ക​​​ടു​​​വ​​​യ്ക്കും ന​​​ൽ​​​കു​​​ന്ന പ്രാ​​​ധാ​​​ന്യം പ​​​ന്നി​​​ക്കും ക്ഷു​​​ദ്ര​​​ജീ​​​വി​​​ക​​​ൾ​​​ക്കും ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല. കൃ​​​ഷി​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ മ​​​റ്റു മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ല്ലെ​​​ങ്കി​​​ൽ കൃ​​​ഷി​​​സ്ഥ​​​ല​​​ത്തേ​​​ക്കു വ​​​രു​​​ന്ന വം​​​ശ​​​നാ​​​ശ ഭീ​​​ഷ​​​ണി നേ​​​രി​​​ടാ​​​ത്ത ഏ​​​തു ജ​​​ന്തു​​​വി​​​നെ​​​യും കൊ​​​ല്ലാ​​​നോ പി​​​ടി​​​ക്കാ​​​നോ ഉ​​​ള്ള സ്വാ​​​ഭാ​​​വി​​​ക നി​​​യ​​​മാ​​​വ​​​കാ​​​ശം ക​​​ർ​​​ഷ​​​ക​​​നു ന​​​ൽ​​​ക​​​ണം. അ​​​തി​​​നു പ​​​റ്റി​​​ല്ലെ​​​ങ്കി​​​ൽ ഈ ​​​ജ​​​ന്തു​​​ക്ക​​​ൾ വ​​​രു​​​ത്തു​​​ന്ന വി​​​ള​​​നാ​​​ശ​​​ത്തി​​​ന്‍റെ ന​​​ഷ്ടം നി​​​ക​​​ത്താ​​​നു​​​ള്ള ബാ​​​ധ്യ​​​ത സ​​​ർ​​​ക്കാ​​​രി​​​നാ​​​യി​​​രി​​​ക്ക​​​ണം.

കു​​​ട്ട​​​നാ​​​ട്ടി​​​ൽ ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള ത​​​ട​​​സ​​​ങ്ങ​​​ൾ നീ​​​ക്ക​​​ണം. 2015 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു മു​​​ന്പു ക​​​ർ​​​ഷ​​​ക​​​രു​​​ടെ കൈ​​​വ​​​ശ​​​ത്തി​​​ലി​​​രു​​​ന്ന ക​​​ര​​​ഭൂ​​​മ​​​യി​​ൽ ഗൃ​​​ഹ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​ക​​​രി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ ബി​​​ടി​​​എ​​​സ് ര​​​ജി​​​സ്റ്റ​​​റി​​​ൽ പ​​​രി​​​വ​​​ർ​​​ത്ത​​​നം വ​​​രു​​​ത്ത​​​ണം.

നൂ​​​റ്റാ​​​ണ്ടു​​​ക​​​ൾ​​​ക്കു മു​​​ന്പു സ്ഥാ​​​പി​​​ച്ച ച​​​ന്പ​​​ക്കു​​​ളം പ​​​ള്ളി​​​യും മ​​​റ്റു ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളും പു​​​തു​​​ക്കിപ്പണി​​​യു​​​ന്ന​​​തി​​​നും വീ​​​ടു​​​ക​​​ൾ പു​​​തു​​​ക്കിപ്പ​​​ണി​​​യു​​​ന്ന​​​തി​​​നും ത​​​ട​​​സ​​​മാ​​​യി നി​​​ൽ​​​ക്കു​​​ന്ന പ​​​ട്ട​​​യപ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്ക​​​ണം. കു​​​ട്ട​​​നാ​​​ട്ടി​​​ൽ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണം. വാ​​​ട്ട​​​ർ മെ​​​ട്രോ പോ​​​ലെ കു​​​ട്ട​​​നാ​​​ട്ടി​​​ൽ ഒ​​​രു വാ​​​ട്ട​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് സി​​​സ്റ്റം ന​​​ട​​​പ്പി​​​ലാ​​​ക്ക​​​ണം.

കു​​​ട്ട​​​നാ​​​ട്ടി​​​ൽനി​​​ന്നു ശേ​​​ഖ​​​രി​​​ക്കു​​​ന്ന നെ​​​ല്ല് അ​​​രി​​​യാ​​​ക്കി കു​​​ട്ട​​​നാ​​​ട് ബ്രാ​​​ൻ​​​ഡി​​​ൽ വി​​​റ്റ​​​ഴി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ആ​​​ധു​​​നി​​​ക റൈ​​​സ് മി​​​ൽ സ്ഥാ​​​പി​​​ക്ക​​​ണം. ഷെ​​​വ. ഐ.​​​സി. ചാ​​​ക്കോ​​​യു​​​ടെ പേ​​​രി​​​ൽ കു​​​ട്ട​​​നാ​​​ട്ടി​​​ൽ ഒ​​​രു പ​​​രി​​​സ്ഥി​​​തി ഭൗ​​​മ​​​ശാ​​​സ്ത്ര ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്രം ആ​​​രം​​​ഭി​​​ക്ക​​​ണം. കു​​​ട്ട​​​നാ​​​ട്ടി​​​ലെ രോ​​​ഗാ​​​തു​​​ര​​​ത​​​യെ​​​ക്കു​​​റി​​​ച്ച് എ​​​പ്പി​​​ഡ​​​മോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വേ​​​യും ക്രോ​​​ണി​​​ക് വി​​​ഷബാ​​​ധ​​​യെ​​​ക്കു​​​റി​​​ച്ചു പ​​​ഠ​​​ന​​​വും ന​​​ട​​​ത്തി പ​​​രി​​​ഹാ​​​രനി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ തേ​​​ട​​​ണ​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

Latest News

Corehub Up