Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JusticeForHer

Video

ആ​ന്ധ്ര​യെ ന​ടു​ക്കി ക്രൂ​ര​ത; സ്ത്രീ​യെ പ​ര​സ്യ​മാ​യി അ​ക്ര​മി​ച്ചും വ​സ്ത്രം വ​ലി​ച്ച​ഴി​ക്കാ​ൻ ശ്ര​മി​ച്ചും സം​ഘം

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​ർ ജി​ല്ല​യി​ലു​ണ്ടാ​യ ക്രൂ​ര​മാ​യ അ​ക്ര​മ​സം​ഭ​വം സം​സ്ഥാ​ന​ത്ത് വ​ലി​യ രാ​ഷ്ട്രീ​യ കോ​ളി​ള​ക്ക​ത്തി​നും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. ന​ഗ​രം​പാ​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ പ​തി​ന​ഞ്ചാം തീ​യ​തി​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

നാ​ൽ​പ്പ​ത്തി​യാ​റു​കാ​രി​യാ​യ സ്ത്രീ​യെ ഒ​രു സം​ഘം ആ​ളു​ക​ൾ ചേ​ർ​ന്ന് പ​ര​സ്യ​മാ​യി മ​ർ​ദ്ദി​ക്കു​ക​യും വ​സ്ത്രം വ​ലി​ച്ച​ഴി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യം. ഡ്രെ​യി​നേ​ജ് പ​ണി​ക​ൾ​ക്കാ​യി മു​നി​സി​പ്പാ​ലി​റ്റി സ്വ​ന്തം ബോ​ർ​വെ​ൽ നീ​ക്കം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് പു​തി​യൊ​രെ​ണ്ണം കു​ഴി​ക്കാ​ൻ അ​നു​മ​തി തേ​ടി​യെ​ത്തി​യ​താ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യാ​യ സ്ത്രീ​യു​ടെ കു​ടും​ബം.

ഇ​തേ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്കം പി​ന്നീ​ട് കൈ​യാ​ങ്ക​ളി​യി​ലും അ​ക്ര​മ​ത്തി​ലും ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ജ​ന​രോ​ഷം അ​ണ​പൊ​ട്ടി​യ​ത് പോ​ലീ​സി​നെ​യും സ​ർ​ക്കാ​രി​നെ​യും കൂ​ടു​ത​ൽ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി. ഭ​ര​ണ​ക​ക്ഷി​യാ​യ ടി​ഡി​പി​യു​ടെ വാ​ർ​ഡ് സെ​ക്ര​ട്ട​റി​യ​ട​ക്കം ഒ​ൻ​പ​ത് പേ​രാ​ണ് കേ​സി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​ത്.

എ​ല്ലാ​വ​രെ​യും ഇ​തി​ന​കം പോ​ലീ​സ് പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. വി​ഷ​യ​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ർ​ന്ന് ന​ഗ​രം​പാ​ളം സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​ക​ൾ​ക്ക് രാ​ഷ്ട്രീ​യ ബ​ന്ധ​മു​ണ്ടെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ​മാ​യ വൈ​എ​സ്ആ​ർ​സി​പി സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നെ​തി​രെ ഉ​ൾ​പ്പെ​ടെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്ത​തും പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തും കു​റ്റ​ക്കാ​ർ​ക്ക് രാ​ഷ്ട്രീ​യ സം​ര​ക്ഷ​ണം ന​ൽ​കി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണെ​ന്ന് ഭ​ര​ണ​പ​ക്ഷം മ​റു​പ​ടി ന​ൽ​കി.

സം​ഭ​വ​ത്തി​ൽ അ​തീ​വ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ഒ​രു കാ​ര​ണ​വ​ശാ​ലും വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ചു. ഏ​ത് ഉ​ന്ന​ത​നാ​യാ​ലും നി​യ​മ​ന​ട​പ​ടി​ക​ളി​ൽ നി​ന്ന് ആ​ർ​ക്കും ഒ​ളി​ച്ചോ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കു​ന്നു.

Latest News

Corehub Up