Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JusticeForPayal

ഓ​രോ ദീ​പാ​വ​ലി​ക്കും പ​ത്തു​പ​വ​ൻ സ്വ​ർ​ണം! പീ​ഡ​നം സ​ഹി​ക്കാ​നാ​വാ​തെ യു​വ​തി​യ ഫ്ലാ​റ്റി​ൽ യു​വ​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

സ്ത്രീ​ധ​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​കു​ന്ദ് ന​ഗ​റി​ലെ അ​ക്ഷ​യ് ഹൈ​റ്റ്സ് സൊ​സൈ​റ്റി​യി​ലെ ഫ്ലാ​റ്റി​ലാ​ണ് 30 കാ​രി​യാ​യ പാ​യ​ൽ അ​ക്ഷ​യ് സാ​മ്പ്രെ ജീ​വ​നൊ​ടു​ക്കി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വും മാ​താ​പി​താ​ക്ക​ളും ഒ​ളി​വി​ൽ പോ​യി.

അ​ഞ്ചു വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു പാ​യ​ലി​ന്‍റെ​യും അ​ക്ഷ​യു​ടെ​യും വി​വാ​ഹം. നാ​ലു വ​യ​സു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഫ്ലാ​റ്റി​ലെ സീ​ലിം​ഗ് ഫാ​നി​ൽ ക​യ​ർ ഉ​പ​യോ​ഗി​ച്ച് തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി മു​ത​ൽ പാ​യ​ലി​നെ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ​ഹോ​ദ​ര​ൻ ഋ​ഷി​കേ​ശ് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ദാ​രു​ണ​സം​ഭ​വം പു​റം​ലോ​ക​മ​റി​യു​ന്ന​ത്.

ഓ​രോ ദീ​പാ​വ​ലി ആ​ഘോ​ഷ വേ​ള​യി​ലും അ​ഞ്ച് മു​ത​ൽ പ​ത്ത് പ​വ​ൻ വ​രെ സ്വ​ർ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​തൃ​വീ​ട്ടു​കാ​ർ പാ​യ​ലി​നെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി ബ​ന്ധു​വാ​യ ജ​നാ​ർ​ദ്ദ​ൻ പ​വാ​ർ ആ​രോ​പി​ച്ചു. ഇ​ത്ത​വ​ണ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ കാ​ര​ണം സ്വ​ർ​ണം ന​ൽ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്ക് സ​മ​യം വേ​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചെ​ങ്കി​ലും പീ​ഡ​നം തു​ട​രു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

സ്വാ​ർ​ഗേ​റ്റ് പൊ​ലി​സ് ക​ൺ​ട്രോ​ൾ റൂ​മി​ൽ ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ വി​കാ​സ് തു​കാ​റാം ഭാ​ർ​മ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. സ്ത്രീ​ധ​ന​പീ​ഡ​ന ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Latest News

Corehub Up