തൃപ്പൂണിത്തുറ: വിവാഹത്തിന്റെ അത്താഴമൂട്ട് ചടങ്ങിന് ശേഷം ശാരീരികാസ്വസ്ഥതയനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് വിവാഹ ദിനത്തിൽ മരിച്ചു.
തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെയും എൽസമ്മയുടെയും മകൻ ജസ്റ്റിൻ വി. ജോണാ(32)ണ് മരിച്ചത്. തിങ്കളാഴ്ച വിവാഹം നടത്താൻ നിശ്ചയിച്ചിരുന്ന യുവാവിന്റെ അത്താഴമൂട്ട് ചടങ്ങ് കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു.
യുവാവ് ആശുപത്രിയിലായതിനെ തുടർന്ന് വിവാഹം മാറ്റിവച്ചിരുന്നു. സംസ്കാരം നാളെ മൂന്നിന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.