Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Babu

Ernakulam

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഭ​ര​ണ​നേ​ട്ട​ങ്ങ​ള്‍ ഇ​ന്നും രാ​ജ്യ​ത്തി​ന് വ​ഴി​കാ​ട്ടി: കെ. ​ബാ​ബു

കൊ​ച്ചി: രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കും വി​ക​സ​ന​ത്തി​നും നി​ര്‍​ണാ​യ​ക സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കി​യ ശ​ക്ത​യാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ഇ​ന്ദി​രാ​ഗാ​ന്ധി​യെ​ന്ന് മു​ന്‍​മ​ന്ത്രി കെ. ​ബാ​ബു. എ​റ​ണാ​കു​ളം ഡി​സി​സി സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​തി​സ​ന്ധി​ക​ളെ ധൈ​ര്യ​ത്തോ​ടെ നേ​രി​ടാ​നും രാ​ജ്യ​താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കാ​നും അ​വ​ര്‍ കാ​ണി​ച്ച രാ​ഷ്ട്രീ​യ ഇഛാ​ശ​ക്തി ഇ​ന്നും പ്ര​സ​ക്ത​മാ​ണ്. ദാ​രി​ദ്ര്യ​നി​ര്‍​മാ​ര്‍​ജ​നം, ബാ​ങ്ക് ദേ​ശ​സാ​ല്‍​ക്ക​ര​ണം, ഭ​ക്ഷ്യ​സു​ര​ക്ഷ, ദേ​ശീ​യ സു​ര​ക്ഷ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ ഇ​ന്ദി​രാ​ഗാ​ന്ധി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​ത​വും ഭ​ര​ണ​നേ​ട്ട​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് മാ​ത്ര​മ​ല്ല, രാ​ജ്യ​ത്തി​ന്‍റെ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന എ​ല്ലാ​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്നും കെ. ​ബാ​ബു കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജ​യ് ത​റ​യി​ല്‍, വി.​പി. സ​ജീ​ന്ദ്ര​ന്‍, ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ, ഡൊ​മി​നി​ക് പ്ര​സ​ന്‍റേ​ഷ​ന്‍, ജ​യ്‌​സ​ണ്‍ ജോ​സ​ഫ്, ദീ​പ്തി മേ​രി വ​ര്‍​ഗീ​സ്, ശ്രീ​നി​വാ​സ​ന്‍ കൃ​ഷ്ണ​ന്‍, ഐ.​കെ. രാ​ജു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up