Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. M. Shaji

സാ​ക്ഷി​ക​ളെ കോ​ട​തി​യി​ൽ എ​ത്തി​ക്കു​ന്ന​താ​ണ് ക​ണ്ണൂ​രി​ലെ പ്ര​ധാ​ന​പ്പെ​ട്ട വെ​ല്ലു​വി​ളി​: കെ.​എം.​ഷാ​ജി

കോ​ഴി​ക്കോ​ട്: സാ​ക്ഷി​ക​ളെ കോ​ട​തി​യി​ൽ എ​ത്തി​ക്കു​ന്ന​താ​ണ് ക​ണ്ണൂ​രി​ലെ പ്ര​ധാ​ന​പ്പെ​ട്ട വെ​ല്ലു​വി​ളി​യെ​ന്ന് മ​ന്ത്രി കെ.​എം.​ഷാ​ജി. അ​രി​യി​ൽ ഷൂ​ക്കൂ​ർ വ​ധ​ക്കേ​സി​ലെ സാ​ക്ഷി​ക​ൾ​ക്ക് വ​ലി​യ ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നെന്നും ഷാജി പ്രതികരിച്ചു.

കേസിൽ വിധി വരുന്നതിന് തൊട്ടുമുന്പായിരുന്നു മന്ത്രിയുടെ പ്രതികരണം. ക​ണ്ണൂ​രി​ൽ സാ​ക്ഷി പ​റ​യ​ൽ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്. സാ​ക്ഷി​പ​റ​യു​ന്ന ഘ​ട്ട​മാ​കു​മ്പോ​ൾ ആ​ളു​ക​ളെ കാ​ണാ​ൻ ക​ഴി​യി​ല്ല. ഇ​ത് ക​ണ്ണൂ​രി​ലെ ഒ​രു പ്ര​ശ്ന​മാ​ണ്. ഷു​ക്കൂ​ർ കേ​സി​ലും സ​മാ​ന അ​നു​ഭ​വം ഉ​ണ്ടാ​യെന്ന് മന്ത്രി പറഞ്ഞു.

സാ​ക്ഷി​ക​ൾ​ക്ക് വ​ലി​യ ഭീ​ഷ​ണി​ക​ളു​ണ്ടാ​യി​രു​ന്നു. സാ​ക്ഷി​ക​ളു​ടെ വീ​ടു​ക​ളി​ൽ​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തു​ട​ക്കം മു​ത​ൽ​ത​ന്നെ വ​ള​രെ സൂ​ക്ഷ്മ​ത​യോ​ടെ​യാ​ണ് ത​ങ്ങ​ൾ കേ​സ് കൈ​കാ​ര്യം​ചെ​യ്ത​തും സാ​ക്ഷി​ക​ളെ ഹാ​ജ​രാ​ക്കി​യ​തും. 

അ​വ​സാ​ന സാ​ക്ഷി​യെ പോ​ലും ഹാ​ജ​രാ​ക്കാ​ൻ തീ​വ്ര​യ​ജ്ഞം ന​ട​ത്തി​യി​രു​ന്നു. ഗ​ൾ​ഫി​ൽ​നി​ന്നു​പോ​ലും ആ​ളു​ക​ളെ കൊ​ണ്ടു​വ​ന്നി​രു​ന്നു. പി.​ജ​യ​രാ​ജ​നും ടി.​വി. രാ​ജേ​ഷി​നും കൊ​ല​പാ​ത​ക ഗൂ​ഢാ​ലോ​ച​ന​യി​ൽ നൂ​റു ശ​ത​മാ​നം പ​ങ്കു​ണ്ടെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്നും മന്ത്രി കൂട്ടിച്ചേർത്തു. 

Latest News

Corehub Up