Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. S. Chithra

Middle East and Gulf

ദ​മാ​മി​ലെ പ്ര​വാ​സ​ലോ​ക​ത്തി​ന് സം​ഗീ​ത​ത്തി​ന്‍റെ മ​ധു​രം പ​ക​ർ​ന്ന് കെ.​എ​സ്. ചി​ത്ര​യു​ടെ മെ​ഗാ ഷോ

ദ​മാം: സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ക​ല​യു​ടെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും വി​രു​ന്നൊ​രു​ക്കി പ​ത്മ​ശ്രീ കെ.​എ​സ്. ചി​ത്ര ന​യി​ച്ച "റി​ഥം - ട്യൂ​ൺ​സ് ഓ​ഫ് ഇ​ന്ത്യ-2025' മെ​ഗാ ഷോ ​വി​ജ​യ​ക​ര​മാ​യി അ​ര​ങ്ങേ​റി.

ദ​മാം ലൈ​ഫ് പാ​ർ​ക്കി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ര​ങ്ങേ​റി​യ പ​രി​പാ​ടി​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് സം​ഗീ​ത​പ്രേ​മി​ക​ളാ​ണ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി, ഇ​ആ​ർ ഇ​വ​ന്‍റ്സു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സൗ​ദി ജ​ന​റ​ൽ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് അ​തോ​റി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് ന​ട​ത്തി​യ​ത്.

കെ.​എ​സ്. ചി​ത്ര​യും സം​ഘ​വും ആ​ദ്യ​മാ​യാ​ണ് ദ​മാ​മി​ൽ ഒ​രു സ​മ്പൂ​ർ​ണ സം​ഗീ​ത പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് എ​ന്ന പ്ര​ത്യേ​ക​ത ഈ ​ഷോ​യെ ശ്ര​ദ്ധേ​യ​മാ​ക്കി. ഇ​ത് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ ആ​വേ​ശ​മു​ണ​ർ​ത്തി​യി​രു​ന്നു. പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി ദ​മാം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചി​ത്ര​യ്ക്കും ടീ​മി​നും ഉ​ജ്വ​ല​മാ​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ മി​ക​ച്ച ന​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന നൃ​ത്ത​പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് മെ​ഗാ ഷോ ​ആ​രം​ഭി​ച്ച​ത്. വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച സം​ഗീ​ത നി​ശ, രാ​ത്രി ഏ​റെ വൈ​കി​യും നീ​ണ്ടു​നി​ന്നു. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക ഐ​ക്യം വ്യ​ക്ത​മാ​ക്കി, സം​ഗീ​ത​ത്തി​ലൂ​ടെ ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന താ​ള​ങ്ങ​ൾ ഒ​രു വേ​ദി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത് ഈ ​പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.

മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക് തു​ട​ങ്ങി​യ വി​വി​ധ ഭാ​ഷ​ക​ളി​ലെ അ​ന​ശ്വ​ര ഗാ​ന​ങ്ങ​ൾ ചി​ത്ര ആ​ല​പി​ച്ച​പ്പോ​ൾ തി​ങ്ങി​നി​റ​ഞ്ഞ സ​ദ​സ് നി​റ​ഞ്ഞ ക​ര​ഘോ​ഷ​ത്തോ​ടെ​അ​വ ഏ​റ്റെ​ടു​ത്തു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​ന്ത്യ​ൻ സം​ഗീ​ത ലോ​ക​ത്ത് ത​ന്‍റേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ചി​ത്ര​യു​ടെ ശ​ബ്ദ​മാ​ധു​ര്യം നേ​രി​ൽ ആ​സ്വ​ദി​ക്കാ​ൻ സാ​ധി​ച്ച​ത് പ്ര​വാ​സി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി.

പി​ന്ന​ണി ഗാ​യ​ക​രാ​യ അ​ഫ്സ​ൽ, അ​നാ​മി​ക, ശ്രീ​രാ​ഗ് ഭ​ര​ത​ൻ എ​ന്നി​വ​രും വ​ള​രെ മി​ക​ച്ച വാ​ദ്യോ​പ​ക​ര​ണ ക​ലാ​കാ​ര​ന്മാ​രും ചി​ത്ര​യോ​ടൊ​പ്പം വേ​ദി​യി​ൽ അ​ണി​നി​ര​ന്നു. ഗാ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും അ​വ​ത​ര​ണ രീ​തി​യും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തു​ന്ന പ​ഴ​യ ഗാ​ന​ങ്ങ​ളും പു​തി​യ ത​ല​മു​റ​യു​ടെ ഇ​ഷ്ട​ഗാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള സം​ഗീ​ത​യാ​ത്ര സ​ദ​സി​നെ പി​ടി​ച്ചി​രു​ത്തി.

വേ​ദി​യി​ലെ ആ​ദ്യ സം​ഗീ​ത​സ്വ​രം ഉ​യ​ർ​ന്ന ക്ഷ​ണം മു​ത​ൽ, ഒ​രു പ്ര​ത്യേ​ക ഊ​ർ​ജം മു​ഴു​വ​ൻ അ​ന്ത​രീ​ക്ഷ​ത്തി​ലും പ​ര​ന്നു. ഓ​രോ ഗാ​യ​ക​നും ത​ന്‍റെ വ്യ​ക്തി​മു​ദ്ര​യോ​ടെ അ​വ​ത​രി​പ്പി​ച്ച പാ​ട്ടു​ക​ൾ പ്രേ​ക്ഷ​ക​രു​ടെ ഹൃ​ദ​യ​ത്തി​ൽ വേ​റി​ട്ട താ​ളം പ​ക​ർ​ന്നു.

കോ​വി​ഡി​ന് ശേ​ഷ​മു​ള്ള കാ​ല​യ​ള​വി​ൽ ദ​മാ​മി​ൽ ന​ട​ന്ന ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ സം​ഗീ​ത പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി​രു​ന്നു "റി​ഥം - ട്യൂ​ൺ​സ് ഓ​ഫ് ഇ​ന്ത്യ‌'. ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി​യു​ടെ​യും ഇ​ആ​ർ ഇ​വ​ന്‍റ്സി​ന്‍റെ​യും സം​ഘാ​ട​ന മി​ക​വ് എ​ടു​ത്തു പ​റ​യേ​ണ്ട ഒ​ന്നാ​ണ്. വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളും ഇ​രി​പ്പി​ട ക്ര​മീ​ക​ര​ണ​ങ്ങ​ളും സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് സ​ഹാ​യ​ക​മാ​യി.

"റി​ഥം - ട്യൂ​ൺ​സ് ഓ​ഫ് ഇ​ന്ത്യ' അ​ടു​ത്ത കാ​ല​ത്തൊ​ന്നും മ​റ​ക്കാ​നാ​വാ​ത്ത ഒ​രു സം​ഗീ​താ​നു​ഭ​വ​മാ​യി ദ​മാ​മി​ലെ ആ​സ്വാ​ദ​ക​രു​ടെ മ​ന​സ്സി​ൽ ഇ​ടം​പി​ടി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ൽ വി​നോ​ദ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന മാ​റ്റ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ത്ത​രം വ​ലി​യ പ​രി​പാ​ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന അ​നു​മ​തി, പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്.

 

Latest News

Corehub Up