ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി കെ.സാംബശിവ റാവു (82) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ഉച്ചയോടെയാണ് അന്ത്യം.
ഡോ.മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരിൽ ടെക്സ്റ്റൈൽസ് വകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത്.
ആന്ധ്രയിലെ കൃഷ്ണ ജില്ലയിലാണ് ജനനം. കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന സാംബശിവ റാവു പിന്നീട് ബിജെപിയിൽ ചേർന്നിരുന്നു.