ചെന്നൈ: തമിഴ്നാട്ടിൽ ഭരണകക്ഷിയായ ടിവികെയ്ക്കെതിരേ പ്രതിപക്ഷം ഉന്നയിച്ച കുതിരക്കച്ചവട ആരോപണം തള്ളി മന്ത്രി കെ. എ. സെങ്കോട്ടയ്യൻ. സംസ്ഥാനത്തു കുതിരക്കച്ചവടം നടത്തിയതു ഡിഎംകെ ഭരണകാലത്താണെന്നും അദ്ദേഹം ആരോപിച്ചു.
വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം നയിക്കുന്ന സഖ്യസർക്കാർ ശക്തവും സുസ്ഥിരവുമാണ്. ജനങ്ങളുടെ പൂർണ പിന്തുണ സർക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചില എംഎൽഎമാരുമായി കരാറിലെത്താൻ 50 കോടി രൂപയുടെ കരാറിലെത്തിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തിന്, സഖ്യകക്ഷികൾ ഞങ്ങൾക്ക് ശക്തമായ പിന്തുണയാണ് നൽകുന്നതെന്നും കുതിരക്കച്ചവടത്തിൽ ഏർപ്പെടേണ്ട ആവശ്യമില്ല എന്നായിരുന്നു സെങ്കോട്ടയ്യന്റെ മറുപടി.