കല്‍പ്പറ്റ: സേവനകാലാവധി പൂര്‍ത്തിയാക്കി മാതൃവകുപ്പിലേക്ക് തിരികെ പോകുന്ന ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി കെ.എ. ജിജിക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ യാത്രയയപ്പ് നല്കി.പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എം. മധു മെന്റോ നല്കി.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗങ്ങളായ പീറ്റര്‍, സജീവന്, കെ.എ. അയ്യൂബ്, അത്ലറ്റിക്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി ലൂക്ക ഫ്രാന്‍സിസ്, സൈക്ലിംഗ് അസോസിയേഷന് ജില്ലാ സെക്രട്ടറി സുബൈര്‍ ഇളംകുളം, ബോഡി ബില്‍ഡിംഗ് അസോസിയേഷന് ജില്ലാ സെക്രട്ടറി രമേശ്, ഖോഖോ അസോസിയേഷന് ജില്ലാ സെക്രട്ടറി വിനോദ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എ.ഡി. ജോണ്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ.പി. വിജയ് സെക്രട്ടറി ഇന്‍ ചാര്‍ജ് താലിബ് എന്നിവര്‍ പ്രസംഗിച്ചു.