Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.B.GaneshKumar

സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ മ​ന്ത്രി​ക്ക് യാ​ത്ര ചെ​യ്യാം; കെ.​എം.​ഷാ​ജി​യെ പി​ന്തു​ണ​ച്ച് ഗ​ണേ​ഷ് കു​മാ​ർ

ഇ​ടു​ക്കി: മ​ന്ത്രി കെ.​എം. ഷാ​ജി സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​തി​ൽ തെ​റ്റി​ല്ലെ​ന്ന് മു​ൻ മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. എ​ന്നാ​ൽ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ഔ​ദ്യോ​ഗി​ക യാ​ത്ര ന​ട​ത്തു​മ്പോ​ൾ പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങു​ക​യോ, അ​ല്ലെ​ങ്കി​ൽ എം​എ​ൽ​എ ബോ​ർ​ഡ് വെ​ച്ച് യാ​ത്ര ചെ​യ്യു​ക​യോ വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​നും ഇ​ത്ത​ര​ത്തി​ൽ യാ​ത്ര ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ബ​സു​ക​ൾ വാ​ങ്ങു​ന്ന​തി​ലും തെ​റ്റി​ല്ലെ​ന്നാ​ണ് ഗ​ണേ​ഷ് കു​മാ​റി​ന്റെ നി​ല​പാ​ട്. എ​ന്നാ​ൽ ഇ​ത്ത​രം ബ​സു​ക​ൾ ലാ​ഭ​ക​ര​മാ​യ റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്ത​ണം. എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ ബ​സു​ക​ൾ വാ​ങ്ങി​യ​തു​കൊ​ണ്ട് മാ​ത്രം കെ​എ​സ്ആ​ർ​ടി​സി ര​ക്ഷ​പ്പെ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ സൗ​ജ​ന്യ യാ​ത്ര ന​ട​ത്തി​യ​തി​നെ ഗ​ണേ​ഷ് കു​മാ​ർ വി​മ​ർ​ശി​ച്ചു. ആ​രാ​ണ് യാ​ത്ര സ്പോ​ൺ​സ​ർ ചെ​യ്ത​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 20 ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ യാ​ത്ര ന​ട​ത്തു​ന്ന​തും അ​ഴി​മ​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ന്ത്രി സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​നി​ടെ​യാ​ണ് ഗ​ണേ​ഷ് കു​മാ​റി​ന്റെ പ്ര​തി​ക​ര​ണം. വി​ഷ​യ​ത്തി​ൽ ഔ​ദ്യോ​ഗി​ക യാ​ത്ര​ക​ളി​ലെ ച​ട്ട​ങ്ങ​ളും സൗ​ജ​ന്യ യാ​ത്ര​യു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പും സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും ഇ​തോ​ടെ വീ​ണ്ടും സ​ജീ​വ​മാ​യി.

Latest News

Corehub Up