പായിപ്പാട്: യുഡിഎഫ് സര്‍ക്കാര്‍ കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കുമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സി. ജോസഫ്. നിയുക്ത എംഎല്‍എ വിനു ജോബിന്റെ നന്ദിപ്രകാശന മണ്ഡല പര്യടനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ-റെയില്‍ പ്രതിഷേധക്കാരുടെ മേല്‍ ചുമത്തിയിരിക്കുന്ന കേസുകൾ പിന്‍വലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ഡലം ചെയര്മാന് ജിജി തോമസ് അധ്യക്ഷത വഹിച്ചു. വിനു ജോബ്, പി.എസ്. രഘുറാം, പി.എച്ച്. നാസര്‍, ആന്റണി കുന്നുംപുറം, കെ.എ. ജോസഫ്, പി.എം. കബീര്‍, ബാബു കുട്ടന്‍ചിറ, ജോഷി കുറുക്കന്‍കുഴി, അബ്ദുള്‍ കലാം, സിംസണ്‍ വേഷ്ണാല്‍, പി.സി. വര്‍ഗീസ്, ജയിംസ് വേഷ്ണാല്‍, ജോസഫ് തോമസ്, ടീനാ റോബി, ടോജി കളത്തിപ്പറമ്പില്‍, മുഹമ്മദ് സാലി, ടി.ടി. ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.