Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.M. Joseph

Kannur

സി​പി​എം നേ​താ​വ് കെ.​എം.​ ജോ​സ​ഫ് അന്തരിച്ചു

കു​ടി​യാ​ന്മ​ല: മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് മു​ൻ അം​ഗ​വും ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ദീ​ർ​ഘ​കാ​ലം ക​ർ​ഷ​ക സം​ഘം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കൊ​ന്ന​യ്ക്ക​ൽ കെ.​എം.​ജോ​സ​ഫ് (81) അ​ന്ത​രി​ച്ചു.

സം​സ്കാ​രം ഇ​ന്ന് 12 ന് ​കു​ടി​യാ​ന്മ​ല​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ കോ​ട്ട​യം തോ​ട്ട​ക്കാ​ട് ച​ക്കാ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ജു ജോ​സ​ഫ് (ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ), സാ​നി സാ​ബു (ഇ​രി​ട്ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), സി​നു ജോ​സ​ഫ് (സ്റ്റേ​റ്റ് ഹെ​ഡ്, ഇ​ൻ​ഡോ​സ്റ്റാ​ർ കാ​പ്പി​റ്റ​ൽ, എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: ലി​നി ത​ട​ത്തി​ൽ​പു​ത്ത​ൻ​പു​ര​യി​ൽ കൊ​ട്ടി​യൂ​ർ (അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ ബാ​ങ്ക്, ത​ളി​പ്പ​റ​മ്പ്), അ​ഡ്വ.​സാ​ബു വ​ർ​ഗീ​സ് വി​ത്തു​പു​ര​യി​ൽ (വ​ള്ളി​ത്തോ​ട്), ജെ​യ്സ്ന കു​റ്റി​ക്കാ​ട്ടു​കു​ന്നേ​ൽ (നെ​ടു​വോ​ട്, അ​ധ്യാ​പി​ക, സെ​ന്‍റ് മേ​രീ​സ് കോ​ൺ​വ​ന്‍റ് സ്കൂ​ൾ, എ​റ​ണാ​കു​ളം). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ട്ടി​യ​മ്മ, അ​ന്ന​മ്മ, ഏ​ല​മ്മ, ഇ​ത്താ​മ്മ, കെ.​എം.​തോ​മ​സ്, വ​ത്സ, ഫി​ലോ​മി​ന, പ​രേ​ത​രാ​യ കെ.​എം.​മാ​ത്യു, മേ​രി. 1970 ക​ളു​ടെ ആ​രം​ഭ​ത്തി​ൽ ത​ന്നെ പാ​ർ​ട്ടി​യി​ൽ സ​ജീ​വ​മാ​യ കെ.​എം.​ ജോ​സ​ഫ് അ​വി​ഭ​ക്ത ന​ടു​വി​ൽ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി, ത​ളി​പ്പ​റ​മ്പ്-​ശ്രീ​ക​ണ്ഠ​പു​രം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം, ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്കാ​ല​ത്ത് കു​ടി​യാ​ന്മ​ല​യി​ൽ സ​ഖാ​വ് സു​കു​മാ​ര​ൻ ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എം.​വി. ഗോ​വി​ന്ദ​ൻ, ഇ.​പി.​ ജ​യ​രാ​ജ​ൻ എ​ന്നി​വ​രോ​ടൊ​പ്പം പോ​ലീ​സ് മ​ർ​ദന​ത്തി​ന് വി​ധേ​യ​നാ​യ ഇ​ദ്ദേ​ഹം അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട് ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ടു. മി​സ ത​ട​വു​കാ​ര​നാ​യി ജ​യി​ൽ വാ​സ​വും അ​നു​ഷ്ഠി​ച്ചു. 2001 ൽ ​ആ​ല​ക്കോ​ട് ഏ​രി​യാ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ കെ.​എം. ജോ​സ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗ​മെ​ന്ന നി​ല​യി​ൽ ആ​ല​ക്കോ​ട് ഏ​രി​യ​യി​ലെ പാ​ർ​ട്ടി​യെ ന​യി​ച്ചു.

അ​വി​ഭ​ക്ത ത​ളി​പ്പ​റ​മ്പ് പ്ര​ഥ​മി​ക കാ​ർ​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ലും സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​മെ​ന്ന നി​ല​യി​ലും സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലും ത​ന്‍റെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു.

Latest News

Corehub Up