Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.M.Abhijith Mla

ഷാ​ഫി​യെ മ​റ​ക്ക​രു​ത്, 102 എ​ന്ന ന​മ്പ​രും; ഓർമ്മപ്പെടുത്തലുമായി കെ.​എം.അ​ഭി​ജി​ത്ത്

കോ​ഴി​ക്കോ​ട്: രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ഷാ​ഫി പ​റ​മ്പി​ലി​ന് പി​ന്തു​ണ​യു​മാ​യി കെ.​എം.​അ​ഭി​ജി​ത്ത് എം​എ​ൽ​എ. വ്യ​ക്തി താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​പ്പു​റം പാ​ർ​ട്ടി​ക്കാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച നേ​താ​വാ​ണ് ഷാ​ഫി​യെ​ന്നും യൂ​ത്ത് കോ​ൺ​ഗ്ര​സി​നെ ക​രു​ത്തു​റ്റ പ്ര​സ്ഥാ​ന​മാ​ക്കി മാ​റ്റു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ പ​ങ്കു​ണ്ടെ​ന്നും അ​ഭി​ജി​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി പ്ര​തി​സ​ന്ധി​യി​ലാ​യ ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം കേ​ര​ള​ത്തി​ലു​ട​നീ​ളം ഓ​ടി​ന​ട​ന്ന് പ്ര​വ​ർ​ത്തി​ച്ച നേ​താ​വാ​ണ് ഷാ​ഫി. ഒ​രു പ​ദ​വി​യും അ​ദ്ദേ​ഹം ചോ​ദി​ച്ചു​വാ​ങ്ങി​യ​ത​ല്ല. 2011ൽ ​പാ​ല​ക്കാ​ട് നി​യ​മ​സ​ഭാ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ ആ​രെ​ന്ന ചോ​ദ്യ​ത്തി​ന് പാ​ർ​ട്ടി​ക്ക് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഒ​രേ​യൊ​രു ഉ​ത്ത​രം ഷാ​ഫി പ​റ​മ്പി​ലാ​യി​രു​ന്നു. ജാ​തി​ക്കും മ​ത​ത്തി​നു​മ​പ്പു​റം ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് പി​ന്നി​ൽ അ​ണി​നി​ര​ന്നു. 

ഈ ​നാ​ട് പ്ര​തീ​ക്ഷ​യോ​ടെ ഏ​ൽ​പ്പി​ച്ച 102 എ​ന്ന ന​മ്പ​ർ മ​റ​ക്ക​രു​തെ​ന്നും അ​ഭി​ജി​ത്ത് ഓ​ർ​മി​പ്പി​ച്ചു. മ​ഴ​യ​ത്ത് ഉ​മ്മ​ൻ​ചാ​ണ്ടി പ്ര​സം​ഗി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് കു​ട​ചൂ​ടി​ക്കൊ​ടു​ക്കു​ന്ന ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു അ​ഭി​ജി​ത്തി​ന്‍റെ കു​റി​പ്പ്.

Latest News

Corehub Up