Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.M.Basheer

കെ.​എം.​ബ​ഷീ​റി​ന്‍റെ മ​ര​ണം; വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ നി​ർ​ത്തി വ​യ്ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം.​ബ​ഷീ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കേ​സി​ലെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ഒ​രു മാ​സ​ത്തേ​ക്ക് നി​ർ​ത്തി​വെ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. കേ​സി​ൽ സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വ് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

കേ​സി​ൽ സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റാ​യി അ​ഡ്വ. സ​ന്തോ​ഷി​നെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​ന ഉ​ത്ത​ര​വ് കോ​ട​തി​യി​ൽ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​ന്ന് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് നി​യ​മ​ന ഉ​ത്ത​ര​വ് ല​ഭി​ക്കു​ന്ന​തി​നാ​യി വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ മാ​റ്റി​വെ​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

2019 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് പു​ല​ർ​ച്ചെ തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യ​ത്തി​ന് സ​മീ​പം ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ഓ​ടി​ച്ച കാ​റി​ടി​ച്ചാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ കെ.​എം.​ബ​ഷീ​ർ മ​രി​ച്ച​ത്. അ​തി​നി​ടെ വി​ചാ​ര​ണ​ക്കോ​ട​തി മാ​റ്റി​യ​തി​നെ​തി​രെ ബ​ഷീ​റി​ന്‍റെ ഭാ​ര്യ ജ​സീ​ല സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലും ഹൈ​ക്കോ​ട​തി നേ​ര​ത്തെ ഇ​ട​പെ​ട്ടി​രു​ന്നു.

ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​രി​നും കേ​സി​ലെ പ്ര​തി​യാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യി​ലെ ഒ​ന്നാം കോ​ട​തി​യി​ൽ നി​ന്ന് നാ​ലാം കോ​ട​തി​യി​ലേ​ക്ക് കേ​സ് മാ​റ്റി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി വി​ചാ​ര​ണ പ​ഴ​യ കോ​ട​തി​യി​ൽ ത​ന്നെ ന​ട​ത്ത​ണ​മെ​ന്നാ​ണ് ജ​സീ​ല​യു​ടെ ആ​വ​ശ്യം.

പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കോ​ട​തി മാ​റ്റി​യ​തെ​ന്നും ഇ​തോ​ടെ നീ​തി​പൂ​ർ​വ​മാ​യ വി​ചാ​ര​ണ ന​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. വി​ചാ​ര​ണ​ക്ക് സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up