Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.N. Nehru

അണ്ണാ ഡിഎംകെ സീറ്റ് വിഭജനചർച്ചകൾ ഡൽഹിയിൽ; പരിഹാസവുമായി ഡിഎംകെ നേതാവ്

ചെ​​​ന്നൈ: ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ അ​​ണ്ണാ ​ഡി​​​എം​​​കെ​​​യു​​​ടെ സീ​​​റ്റു​​​ച​​​ർ​​​ച്ച​​​ക​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ത്തി​​​യ​​​തി​​​നെ പ​​​രി​​​ഹ​​​സി​​​ച്ച് ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ഡി​​​എം​​​കെ രം​​​ഗ​​​ത്ത്.

അ​​ണ്ണാ ​ഡി​​​എം​​​കെ​​​യു​​​ടെ ചെ​​​ന്നൈ​​​യി​​​ലെ ആ​​​സ്ഥാ​​​നം ഉ​​​ൾ​​പ്പെ​​​ടെ പൂ​​​ട്ടി​​​യി​​​ടാ​​​ൻ ഡി​​​എം​​​കെ നേ​​​താ​​​വും മ​​​ന്ത്രി​​​യു​​​മാ​​​യ കെ.​​​എ​​​ൻ. ​നെ​​​ഹ്‌​​​റു പ​​​രി​​​ഹാ​​​സ​​​രൂ​​​പേ​​​ണ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​ഖ്യ​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട് ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള പാ​​​ർ​​​ട്ടി​​​ക്ക് എ​​​ങ്ങ​​​നെ ഡ​​​ൽ​​​ഹി​​​യി​​​ൽ സീ​​​റ്റു​​​വി​​​ഭ​​​ജ​​​ന ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു.

അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ സ​​​മ​​​ൻ​​​സ് അ​​​യ്ക്കു​​​ന്ന​​​പോ​​​ലെ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത്ഷാ അ​​ണ്ണാ​​​ഡി​​​എം​​​കെ നേ​​​താ​​​വ് എ​​​ട​​​പ്പാ​​​ടി പ​​​ള​​​നി​​​സ്വാ​​​മി​​​യെ ഡ​​​ൽ​​​ഹി​​​ക്ക് വി​​​ളി​​​പ്പി​​​ച്ച​​​താ​​​ണെ​​​ന്നും കെ.​​​എ​​​ൻ.​​​നെ​​​ഹ്‌​​​റു പ​​​റ​​​ഞ്ഞു.

ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ൽ മു​​​ഖ്യ​​​പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ അ​​ണ്ണാ ​എ​​​ഡി​​​എം​​​കെ​​​യും ബി​​​ജെ​​​പി​​​യും സം​​​യു​​​ക്ത​​​മാ​​​യാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up