Fri, 30 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.Rafeeq

ത​ക്കം പാ​ർ​ത്തി​രി​ക്കു​ന്ന​വ​ർ എ​രി​തീ​യി​ൽ എ​ണ്ണ ഒ​ഴി​ച്ച് തു​ട​ങ്ങി; മ​മ്മൂ​ട്ടി വി​വാ​ദ​ത്തി​ൽ കെ. ​റ​ഫീ​ഖ്

ഡി​വൈ​എ​ഫ്ഐ - എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ മ​മ്മൂ​ട്ടി​യെ സ​ന്ദ​ർ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് സി​പി​എം വ​യ​നാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ്. വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ലെ സ​ന്ദ​ർ​ശ​ന സ​മ​യ​ത്തു​ണ്ടാ​യ വി​വാ​ദ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി മ​മ്മൂ​ട്ടി​ക്കെ​തി​രെ വീ​ണ്ടും സൈ​ബ​ര്‍ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് റ​ഫീ​ഖ് പ്ര​തി​ക​രി​ച്ച​ത്.

‘മ​മ്മൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളു​ടെ ഒ​രു​വ​ശ​ത്ത് എ​ന്‍റെ പേ​ര് കൂ​ടി ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് ഈ ​വി​ഷ​യ​ത്തി​ൽ വീ​ണ്ടും പ്ര​തി​ക​രി​ക്കു​ന്ന​ത്.

ശ്രീ ​മ​മ്മൂ​ട്ടി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ത്തി ആ ​വി​ഷ​യം അ​വ​സാ​നി​പ്പി​ച്ച​താ​ണ്. അ​ദ്ദേ​ഹം നേ​രി​ട്ട് വി​ഡി​യോ കോ​ളി​ലൂ​ടെ സം​സാ​രി​ച്ച​ത് അ​ട​ക്കം ചൂ​ണ്ടി​ക്കാ​ണി​ച്ച് ആ ​വി​ഷ​യം അ​വി​ടെ തീ​ർ​ന്നെ​ന്ന് ആ ​ഘ​ട്ട​ത്തി​ൽ ത​ന്നെ പ​ര​സ്യ​മാ​യി എ​ല്ലാ​വ​രു​മാ​യും പ​ങ്കു​വ​ച്ച​തു​മാ​ണ്.
 
രാ​ജ്യ​ത്തെ മു​ഴു​വ​ൻ ബ​ഹു​ജ​ന കൂ​ട്ടാ​യ്മ​ക​ളു​മാ​യി  ഇ​ട​തു​പ​ക്ഷം ഐ​ക്യ​ദാ​ർ​ഢ്യ​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​കു​ന്ന ത​ർ​ക്ക​ങ്ങ​ൾ ന​മ്മു​ടെ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തി​ന്‍റെ ശ്ര​ദ്ധ​തി​രി​ക്കാ​നും അ​തി​ന്‍റെ സ്വീ​കാ​ര്യ​ത​യെ ബാ​ധി​ക്കാ​നു​മാ​ണ് ഉ​പ​ക​രി​ക്കു​ക എ​ന്ന​ത് നാ​മെ​ല്ലാം കാ​ണേ​ണ്ട​തു​ണ്ട​ല്ലോ.

കേ​ര​ള​ത്തി​ന്‍റെ ക​ലാ​കാ​ര​ൻ​മാ​രെ​യും രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യ അ​വ​രു​ടെ ഇ​ട​ങ്ങ​ളെ​യും ന​മ്മ​ൾ എ​ല്ലാ​ക്കാ​ല​വും അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​ത് ത​ന്നെ​യാ​ണ് സ​ഖാ​ക്ക​ൾ എ​ന്ന നി​ല​യി​ൽ ന​മ്മ​ൾ ചേ​ർ​ത്ത് പി​ടി​ക്കു​ന്ന ജ​നാ​ധി​പ​ത്യ ബോ​ധ​ത്തി​ന്റെ ഭം​ഗി​യും വ​ലു​പ്പ​വും.

വി​മ​ർ​ശ​ന​വും സ്വ​യം​വി​മ​ർ​ശ​ന​വും തി​രു​ത്ത​ലും ഉ​ണ്ടാ​യ ഒ​രു വി​ഷ​യം കാ​ലാ​കാ​ല​ത്തോ​ളം ഇ​ങ്ങ​നെ ഉ​യ​രു​ന്ന​ത് നാ​ട്ടി​ലെ പു​രോ​ഗ​മ​ന ജ​നാ​ധി​പ​ത്യ കൂ​ട്ടാ​യ്മ​യ്ക്ക് എ​ത്ര​മാ​ത്രം ഗു​ണ​ക​ര​മാ​ണ് എ​ന്ന് ന​മു​ക്കോ​രോ​രു​ത്ത​ർ​ക്കും ചി​ന്തി​ക്കാം.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ മു​ത​ലെ​ടു​ക്കാ​ൻ ത​ക്കം പാ​ർ​ത്തി​രി​ക്കു​ന്ന​വ​ർ അ​വ​ർ​ക്ക​നു​കൂ​ല​മാ​യ വി​വ​ര​ണം സൃ​ഷ്‌​ടി​ച്ച് എ​രി​തീ​യി​ൽ എ​ണ്ണ ഒ​ഴി​ച്ച് തു​ട​ങ്ങി​യ​തും ന​മ്മ​ൾ കാ​ണാ​തി​രി​ക്ക​രു​ത്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന എ​ല്ലാ ച​ർ​ച്ച​ക​ളും വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു​മു​ള്ള അ​ന്ന് പ​റ​ഞ്ഞ അ​ഭ്യ​ർ​ഥ​ന ത​ന്നെ​യാ​ണ് എ​ല്ലാ സു​ഹൃ​ത്തു​ക്ക​ളോ​ടും വീ​ണ്ടും പ​റ​യാ​നു​ള്ള​ത്. ഈ ​വി​ഷ​യം വി​ശ​ദീ​ക​രി​ച്ച സ​മ​യ​ത്ത് പ​റ​ഞ്ഞ് അ​വ​സാ​നി​പ്പി​ച്ച​ത് ത​ന്നെ വീ​ണ്ടും ആ​വ​ർ​ത്തി​ക്കു​ക​യാ​ണ്. 

“ദു​ര​ന്തം ജീ​വി​തം താ​റു​മാ​റാ​ക്കി​യ ന​മ്മു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ പു​ഞ്ചി​രി​യാ​ണ് ന​മു​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട​ത് എ​ന്ന് തി​രി​ച്ച​റി​ഞ്ഞാ​ൽ പ​രി​ഭ​വ​ങ്ങ​ളും ത​ർ​ക്ക​ങ്ങ​ളും മാ​റ്റി​വെ​ച്ച് ന​മു​ക്ക് ചേ​ർ​ന്ന് നി​ൽ​ക്കാ​ൻ എ​ന്താ​ണ് ത​ട​സം.”​കെ. റ​ഫീ​ഖി​ന്‍റെ വാ​ക്കു​ക​ൾ.

Latest News

Corehub Up