Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KALAKuwait

Middle East and Gulf

വി.​എ​സ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ച് ക​ല കു​വൈ​റ്റ്

കു​വൈ​റ്റ് സി​റ്റി: കേ​ര​ള മു​ൻ മു​ഖ്യ​മ​ന്ത്രി​യും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യി​രു​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​നെ അ​നു​സ്മി​ച്ച് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ - ക​ല കു​വൈ​റ്റ് യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

വി.​എ​സി​ന്‍റെ ജ​ന​കീ​യ രാ​ഷ്ട്രീ​യ ജീ​വി​ത​വും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും പൊ​തു​സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും പ​രി​പാ​ടി​യി​ൽ അ​നു​സ്മ​രി​ക്ക​പ്പെ​ട്ടു. ​ഓ​ൺ​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​ല​യാ​ളം മി​ഷ​ൻ കു​വൈ​റ്റ് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജെ. ​സ​ജി വി.എ​സി​നെ അ​നു​സ്മ​രി​ച്ച് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ജ​ന​പ​ക്ഷ രാ​ഷ്ട്രീ​യ​വും സാ​മൂ​ഹ്യ​നീ​തി​ക്കാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളും പു​തു​ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മൂ​ഹ​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി ജീ​വി​തം മു​ഴു​വ​ൻ പോ​രാ​ടി​യ നേ​താ​വാ​യി​രു​ന്നു വി.​എ​സ് എ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​രി ക​ട​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ജോ​ബി​ൻ ജോ​ൺ അ​നു​സ്മ​ര​ണ​ക്കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​തി​ൻ പ്ര​കാ​ശ് സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ന് ട്ര​ഷ​റ​ർ പി.​ബി. സു​രേ​ഷ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Latest News

Corehub Up