Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KAS

കെ​എ​എ​സ് പൊ​ളി​ച്ചെ​ഴു​തും; കൂ​ടു​ത​ൽ പേ​ർ​ക്കു നി​യ​മ​നത്തിന് സർക്കാർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​ല​​​വി​​​ലെ കെ​​​എ​​​എ​​​സ് റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നു കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്കു നി​​​യ​​​മ​​​നം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി കെ​​​എ​​​എ​​​സി​​​നെ (കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ർ​​​വീ​​​സ്) പൊ​​​ളി​​​ച്ചെ​​​ഴു​​​താ​​​ൻ സ​​​ർ​​​ക്കാ​​​ർ. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​ർ 31 പേ​​​രു​​​ടെ ഒ​​​ഴി​​​വി​​​ൽ കെ​​​എ​​​എ​​​സി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​യി​​​ട്ടും ഒ​​​ന്നാം റാ​​​ങ്കു​​​കാ​​​ര​​​നു പോ​​​ലും നി​​​യ​​​മ​​​നം ന​​​ൽ​​​കാ​​​തി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് കെ​​​എ​​​എ​​​സ് ച​​​ട്ട​​​ങ്ങ​​​ൾ പൊ​​​ളി​​​ച്ചെ​​​ഴു​​​താ​​​നു​​​ള്ള ക​​​ര​​​ടു വി​​​ജ്ഞാ​​​പ​​​നം സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

വ​​​കു​​​പ്പു​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ച്ചും ഭ​​​ര​​​ണ​​​പ​​​രി​​​ച​​​യം ഉ​​​റ​​​പ്പാ​​​ക്കി​​​യും കേ​​​ര​​​ളാ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് കേ​​​ഡ​​​റാ​​​ക്കി മാ​​​റ്റാ​​​നാ​​​ണ് ശ്ര​​​മം. അ​​​ഖി​​​ലേ​​​ന്ത്യാ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ച​​​ട്ട​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ഇ​​​ന്ത്യ​​​ൻ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് സ​​​ർ​​​വീ​​​സ് റെഗു​​​ലേ​​​ഷ​​​ൻ പ്ര​​​കാ​​​ര​​​മാ​​​യി​​​രി​​​ക്കും​​​കെ​​​എ​​​എ​​​സി​​​നെ സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് കേ​​​ഡ​​​റാ​​​ക്കു​​​ക. വ​​​ർ​​​ഷാ​​​വ​​​ർ​​​ഷം ഒ​​​ഴി​​​വ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തി​​​ന് പ​​​ക​​​രം വ​​​കു​​​പ്പു​​​ക​​​ളി​​​ൽ നി​​​ശ്ചി​​​ത ത​​​സ്തി​​​ക​​​ക​​​ൾ കെ​​​എ​​​എ​​​സി​​​നാ​​​യി മാ​​​റ്റി​​​വ​​​യ്ക്കും. നി​​​ല​​​വി​​​ലെ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യു​​​ടെ കാ​​​ലാ​​​വ​​​ധി ജ​​​നു​​​വ​​​രി 30ന് ​​​തീ​​​രു​​​ന്ന​​​തി​​​നാ​​​ൽ ര​​​ണ്ടാം​​​ബാ​​​ച്ചി​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി.

വ​​​യോ​​​ജ​​​ന വ​​​കു​​​പ്പി​​​ൽ 14 ജി​​​ല്ലാ ഓ​​​ഫിസ​​​ർ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ച്ച് കെ​​​എ​​​എ​​​സി​​​ൽ ആ​​​ക്കും. കൂ​​​ടു​​​ത​​​ൽ ത​​​സ്തി​​​ക സൃ​​​ഷ്ടി​​​ച്ചു നി​​​ല​​​വി​​​ലെ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നു പ​​​ര​​​മാ​​​വ​​​ധി നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. സ​​​ർ​​​ക്കാ​​​രി​​​ലെ പ്ര​​​ധാ​​​ന വ​​​കു​​​പ്പു​​​ക​​​ളി​​​ലും നി​​​ർ​​​വ​​​ഹ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ളി​​​ലും ഏ​​​കീ​​​കൃ​​​ത ഭ​​​ര​​​ണ​​​നി​​​ല​​​വാ​​​രം ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ മേ​​​ൽ​​​നോ​​​ട്ട ചു​​​മ​​​ത​​​ല കെ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യോ​​​ഗി​​​ക്കും. ജി​​​ല്ല​​​ക​​​ളി​​​ലെ സ​​​ബ്ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ലും റ​​​വ​​​ന്യു​​​വി​​​ലും ഭ​​​ര​​​ണ​​​പ​​​രി​​​ച​​​യം ഉ​​​റ​​​പ്പാ​​​ക്കും.

തു​​​ട​​​ർ​​​ന്നു​​​ള്ള കെ​​​എ​​​എ​​​സ് പ​​​രീ​​​ക്ഷാ സ​​​ന്പ്ര​​​ദാ​​​യം പി​​​എ​​​സ്‌​​​സി​​​യു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച് പ​​​രി​​​ഷ്ക​​​രി​​​ക്കും. കെ​​​എ​​​എ​​​സ് പ്രൊ​​​ബേ​​​ഷ​​​ണ​​​ർ​​​മാ​​​ർ​​​ക്ക് ഇ​​​ട​​​യ്ക്കി​​​ടെ വ​​​കു​​​പ്പു​​​ത​​​ല പ​​​രീ​​​ക്ഷ ന​​​ട​​​ത്തും. പു​​​തു​​​താ​​​യി നി​​​യ​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് 18 മാ​​​സ​​​ത്തെ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. കേ​​​ഡ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ൽ 15 % പ​​​രി​​​ശീ​​​ല​​​ന റി​​​സ​​​ർ​​​വും 25 % ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ റി​​​സ​​​ർ​​​വും അ​​​നു​​​വ​​​ദി​​​ക്കും. ഏ​​​തെ​​​ങ്കി​​​ലും ത​​​സ്തി​​​ക​​​യി​​​ൽ കെ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ നി​​​യ​​​മി​​​ക്കു​​​ന്പോ​​​ൾ ആ ​​​ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​വീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ സ്വ​​​മേ​​​ധ​​​യാ ത​​​സ്തി​​​ക​​​യൊ​​​ഴി​​​യ​​​ണം. അ​​​വ​​​ർ​​​ക്ക് പ്ര​​​ത്യേ​​​കം നി​​​യ​​​മ​​​നം ന​​​ൽ​​​ക​​​ണം. കെ​​​എ​​​എ​​​സ് ച​​​ട്ട​​​ങ്ങ​​​ളെ 1958ലെ ​​​സ്റ്റേ​​​റ്റ് ആ​​​ൻ​​​ഡ് സ​​​ബോ​​​ർ​​​ഡി​​​നേ​​​റ്റ് സ​​​ർ​​​വീ​​​സ് ച​​​ട്ട​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​ക്കും.

കെ​​​എ​​​എ​​​സ് ത​​​സ്തി​​​ക​​​ക​​​ൾ സ​​​ർ​​​ക്കാ​​​രി​​​ന് നി​​​ശ്ച​​​യി​​​ച്ച് കേ​​​ഡ​​​ർ അ​​​വ​​​ലോ​​​ക​​​ന​​​ത്തി​​​ന് ശേ​​​ഷം വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കാം. ശ​​​ന്പ​​​ള​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മി​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ കെ​​​എ​​​എ​​​സി​​​നും ബാ​​​ധ​​​ക​​​മാ​​​കും. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​യു​​​ടെ സ്വ​​​ഭാ​​​വ​​​വും പൂ​​​ർ​​​വ​​​ച​​​രി​​​ത്ര​​​വും നി​​​യ​​​മ​​​ന​​​ത്തി​​​നു മു​​​ൻ​​​പു ക​​​ർ​​​ശ​​​ന​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും. സ​​​ർ​​​വീ​​​സി​​​ൽ നി​​​ന്ന് നി​​​യ​​​മ​​​നം നേ​​​ടാ​​​വു​​​ന്ന സ്ട്രീം-​​​ര​​​ണ്ടി​​​ൽ സ്ഥി​​​രം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും പ്രൊ​​​ബേ​​​ഷ​​​ണ​​​ർ​​​മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

മൂ​​​ന്നാം സ്ട്രീ​​​മി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ അ​​​ർ​​​ഹ​​​ത​​​യു​​​ള്ള ഒ​​​ന്നാം ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫി​​​സ​​​റോ അ​​​തി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്കോ ര​​​ണ്ടാം​​​സ്ട്രീ​​​മി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​കി​​​ല്ല. കെ​​​എ​​​എ​​​സി​​​ലേ​​​ക്ക് ത​​​സ്തി​​​ക​​​ക​​​ൾ ല​​​യി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ നേ​​​രി​​​ട്ടു ബാ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​ത്രം സ്ട്രീം-3 ​​​നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​നും ക​​​ര​​​ട് ച​​​ട്ട​​​ത്തി​​​ൽ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്നു.

Latest News

Corehub Up