Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KCA

കെ​സി​എ - എ​ൻ​എ​സ്കെ ട്വ​ന്‍റി 20 കി​രീ​ടം എ​റ​ണാ​കു​ള​ത്തി​ന്; തി​രു​വ​ന​ന്ത​പു​ര​ത്തെ തോ​ൽ​പ്പി​ച്ച​ത് അ​ഞ്ച് വി​ക്ക​റ്റി​ന്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച എ​ൻ​എ​സ്കെ ട്രോ​ഫി ട്വ​ന്‍റി 20 ടൂ​ർ​ണ​മെ​ന്‍റി​ൽ എ​റ​ണാ​കു​ളം ജി​ല്ല ചാ​മ്പ്യ​ന്മാ​ർ. ഫൈ​ന​ലി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത തി​രു​വ​ന​ന്ത​പു​രം 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 144 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ എ​റ​ണാ​കു​ളം നാ​ല് പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി.

33 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്തി​ന് അ​ഞ്ച് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് ആ​റാം വി​ക്ക​റ്റി​ൽ ഷോ​ൺ റോ​ജ​റും ബി​ജു നാ​രാ​യ​ണ​നും ചേ​ർ​ന്നു​ള്ള 48 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ര​ക​യ​റ്റി​യ​ത്. ബി​ജു നാ​രാ​യ​ണ​ൻ 23 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി. തു​ട​ർ​ന്നെ​ത്തി​യ കൃ​ഷ്ണ​ദേ​വ​നും ഷോ​ൺ റോ​ജ​റും ചേ​ർ​ന്നു​ള്ള 61 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തി​ന്‍റെ സ്കോ​ർ 144ൽ ​എ​ത്തി​ച്ച​ത്.

16 പ​ന്തു​ക​ളി​ൽ ര​ണ്ട് ഫോ​റും മൂ​ന്ന് സി​ക്സു​മ​ട​ക്കം കൃ​ഷ്ണ​ദേ​വ​ൻ 33 റ​ൺ​സെ​ടു​ത്തു. 41 പ​ന്തു​ക​ളി​ൽ മൂ​ന്ന് ഫോ​റും ര​ണ്ട് സി​ക്സു​മ​ട​ക്കം 55 റ​ൺ​സു​മാ​യി ഷോ​ൺ റോ​ജ​ർ പു​റ​ത്താ​കാ​തെ​നി​ന്നു. എ​റ​ണാ​കു​ള​ത്തി​ന് വേ​ണ്ടി വി. ​അ​ജി​ത് നാ​ല് വി​ക്ക​റ്റും ആ​സി​ഫ് സ​ലാം ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ എ​റ​ണാ​കു​ള​ത്തി​ന് തു​ട​ക്ക​ത്തി​ൽ കെ.​ആ​ർ. രോ​ഹി​തി​ന്‍റെ​യും സ​ഞ്ജ​യ് രാ​ജി​ന്‍റെ​യും വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. എ​ന്നാ​ൽ മൂ​ന്നാം വി​ക്ക​റ്റി​ൽ ഒ​ത്തു ചേ​ർ​ന്ന വി​പു​ൽ ശ​ക്തി​യും ഗോ​വി​ന്ദ് ദേ​വ് പൈ​യും ചേ​ർ​ന്ന് എ​റ​ണാ​കു​ള​ത്തി​ന്‍റെ വി​ജ​യ​ത്തി​ന് അ​ടി​ത്ത​റ​യി​ട്ടു. ഇ​രു​വ​രും ചേ​ർ​ന്ന് 92 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

49 പ​ന്തു​ക​ളി​ൽ ആ​റ് ഫോ​റും ര​ണ്ട് സി​ക്സു​മ​ട​ക്കം 59 റ​ൺ​സെ​ടു​ത്ത് വി​പു​ൽ ശ​ക്തി പു​റ​ത്താ​യി. എ​ന്നാ​ൽ മ​റു​വ​ശ​ത്ത് ഉ​റ​ച്ചു​നി​ന്ന ഗോ​വി​ന്ദ് ദേ​വ് പൈ ​ടീ​മി​നെ 19.2 ഓ​വ​റി​ൽ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു. 44 പ​ന്തു​ക​ളി​ൽ ഒ​രു ഫോ​റും അ​ഞ്ച് സി​ക്സു​മ​ട​ക്കം 56 റ​ൺ​സു​മാ​യി ഗോ​വി​ന്ദ് പു​റ​ത്താ​കാ​തെ നി​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തി​ന് വേ​ണ്ടി വി​ജ​യ് എ​സ്. വി​ശ്വ​നാ​ഥ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി. വി​പു​ൽ ശ​ക്തി​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം. മി​ക​ച്ച ബാ​റ്റ​ർ മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നെ​യും മി​ക​ച്ച ബൗ​ള​റാ​യി അ​ഭി​ജി​ത്ത് പ്ര​വീ​ണി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. വി. ​അ​ജി​ത്താ​ണ് ഫൈ​ന​ലി​ലെ മി​ക​ച്ച താ​രം.

Kerala

ര​ഞ്ജി: മ​ഹാ​രാ​ഷ്ട്ര​യ്ക്കെ​തി​രേ പി​ടി​മു​റു​ക്കി കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ക​രു​ത്ത​രാ​യ മ​ഹാ​രാ​ഷ്ട്ര​യെ വ​രി​ഞ്ഞു​മു​റു​ക്കി കേ​ര​ളം. തി​രു​വ​ന​ന്ത​പു​രം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ​ദി​നം അ​വ​സാ​നി​ച്ച​പ്പോ​ൾ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന മ​ഹാ​രാ​ഷ്ട്ര ഏ​ഴ് വി​ക്ക​റ്റി​ന് 179 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്.

ഗം​ഭീ​ര തു​ട​ക്ക​മാ​ണ് കേ​ര​ള​ത്തി​ന് ല​ഭി​ച്ച​ത്. ആ​ദ്യ ഓ​വ​റി​ലെ നാ​ല്, അ​ഞ്ച് പ​ന്തു​ക​ളി​ൽ വി​ക്ക​റ്റ് പി​ഴു​ത എം.​ഡി.​നി​ധീ​ഷ് മ​ഹാ​രാ​ഷ്ട്ര​യെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. പൃ​ഥ്വി ഷാ, ​സി​ദ്ധേ​ഷ് വീ​ർ എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് നി​ധീ​ഷ് നേ​ടി​യ​ത്.

ഇ​ന്നിം​ഗ്സി​ന്‍റെ ര​ണ്ടാം ഓ​വ​റി​ൽ അ​ർ​ഷി​ൻ കു​ൽ​ക്ക​ർ​ണി​യും (പൂ​ജ്യം), നാ​ലാം ഓ​വ​റി​ൽ ക്യാ​പ്റ്റ​ൻ അ​ൻ​കി​ത് ബാ​വ്‌​നെ​യും (പൂ​ജ്യം) പു​റ​ത്താ​യ​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യു​ടെ സ്കോ​ർ അ​ഞ്ച് റ​ൺ​സി​ന് നാ​ല് വി​ക്ക​റ്റ് എ​ന്ന നി​ല​യി​ലാ​യി. സ്കോ​ർ 18-ൽ ​നി​ൽ​ക്കേ 12 റ​ൺ​സ് നേ​ടി​യ സൗ​ര​ഭ് ന​വാ​ലെ കൂ​ടി വീ​ണ​തോ​ടെ മ​ത്സ​ര​ത്തി​ൽ കേ​ര​ളം പി​ടി​മു​റു​ക്കി.

എ​ന്നാ​ൽ ആ​റാം വി​ക്ക​റ്റി​ൽ ഋ​തു​രാ​ജ് ഗെ​യ്‌​വാ​ദും ജ​ല​ജ് സ​ക്സേ​ന​യും ഒ​ത്തു​ചേ​ർ​ന്ന​തോ​ടെ മ​ഹാ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. 91 റ​ൺ​സ് നേ​ടി​യ ഋ​തു​രാ​ജി​നെ​യും 49 റ​ൺ​സ് നേ​ടി​യ സ​ക്സേ​ന​യെ​യും മ​ട​ക്കി മ​ത്സ​രം കേ​ര​ളം വീ​ണ്ടും വ​രു​തി​യി​ലാ​ക്കി. ഇ​രു​വ​രും ചേ​ർ​ന്ന് ആ​റാം വി​ക്ക​റ്റി​ൽ 128 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ളി​നി​ർ​ത്തു​മ്പോ​ൾ രാ​മ​കൃ​ഷ്ണ ഗോ​ഷ് (11), വി​ക്കി ഒ​സ്വാ​ൾ (10) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. കേ​ര​ള​ത്തി​നാ​യി എം.​ഡി. നി​ധീ​ഷ് നാ​ലും എ​ൻ. ബേ​സി​ൽ ര​ണ്ടും വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.

Latest News

Corehub Up