ഹാവർഹിൽ: കേരള കൾച്ചറൽ അസോസിയേഷൻ ഹാവർഹിലിന്റെ (കെസിഎഎച്ച്) 2026 - 27 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് സമിതിയെയും വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു.
പ്രസിഡന്റായി നോബിൻ തമ്പിയെ തെരഞ്ഞെടുത്തു. നീതു ജോൺ, ബിജോ ജോയ് എന്നിവർ വൈസ് പ്രസിഡന്റുമാരായും ഷിജോ ജോസഫ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സന്ധ്യ ഷാൻ, ജിജോ മാത്യു എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും പ്രവർത്തിക്കും.
ട്രഷററായി ജിന്റോയും ജോയിന്റ് ട്രഷററായി ജോസ്മോൻ ബേബിയും തെരഞ്ഞെടുക്കപ്പെട്ടു. ജെറിന സുബിൻ പിആർഒയായും നിതിൻ വർഗീസ് ജോയിന്റ് പിആർഒയായും ചുമതലയേൽക്കും. ആഷ്ലി ടെറൻസ്, ജോബിൻസ് ജോസഫ് എന്നിവർ ഐടി കോഓർഡിനേറ്റർമാരായി പ്രവർത്തിക്കും.
എക്സിക്യൂട്ടീവ് സമിതി അംഗങ്ങളായി അൻവർ പെരുവാലിശേരി ചിറയിൽ, അരുൺ പോൾ, അനീഷ് ജേക്കബ്, രാജീവ് രാജു, ജോൺസ് മാത്യു, പ്രദീപ് മാത്യു, ലിജോ വർക്കി, ലിജോ ജോസഫ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
അൽഫോൻസ് സെബാസ്റ്റ്യൻ, ജേക്കബ് വർഗീസ് എന്നിവർ എക്സ് - ഓഫീഷ്യോ അംഗങ്ങളായും സമിതിയുടെ ഭാഗമാകും.
പ്രവാസി മലയാളികളുടെ സാമൂഹിക - സാംസ്കാരിക ഐക്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതുതലമുറയെ സംഘടനാ പ്രവർത്തനങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിനുമായി വിവിധ പദ്ധതികൾ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അസോസിയേഷന് ലഭിച്ച യുക്മയുടെ അംഗീകാരവും ഹാവർഹിൽ ടൗൺ കൗൺസിലിന്റെ പരിപാടികളിൽ സജീവ അംഗത്വവും പ്രാദേശിക മലയാളി സമൂഹത്തിന് അഭിമാനകരമായ നേട്ടമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തന പരിപാടികൾ പുതിയ കമ്മിറ്റിയും എക്സിക്യൂട്ടീവ് സമിതിയും ചേർന്ന് ആലോചിച്ച് ഉടൻ ആക്ഷൻ പ്ലാൻ പ്രഖ്യാപിക്കുമെന്നും നേതൃത്വം അറിയിച്ചു.