Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KCYM Environment

Kannur

കെ​സി​വൈ​എം പ​രി​സ്ഥി​തി വാ​രാ​ഘോ​ഷം

ഉ​ളി​ക്ക​ൽ: കെ​സി​വൈ​എം നെ​ല്ലി​ക്കാം​പൊ​യി​ൽ പ​രി​സ്ഥി​തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഫൊ​റോ​ന​ത​ല ഉ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു. തി​രൂ​ർ യൂ​ണി​റ്റി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കെ​സി​വൈ​എം, എ​സ്എം​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ബി​ൻ വ​ട​ക്കേ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം നെ​ല്ലി​ക്കാം​പൊ​യി​ൽ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ജ​യ് മു​ണ്ട​യ്ക്കാ​മ​റ്റ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ർ ഫാ. ​ജി​ന്‍റോ പ​ന്ത​ലാ​നി​ക്ക​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

തി​രൂ​ർ ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ബി പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശം ന​ൽ​കി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കു ച​ട​ങ്ങി​ൽ തു​ട​ക്ക​മാ​യി. ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യ ആ​നി​മേ​റ്റ​ർ ഷി​ജോ തി​രൂ​ർ, ജോ​സ്ബി​ൻ കൊ​ടി​യം​കു​ന്നേ​ൽ, അ​ഡോ​ൺ എ​ണ്ണ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up