Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KEAN Organized

America

കെ​ഇ​എ​എ​ൻ എ​ഐ വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു

ന്യൂ​യോ​ർ​ക്ക്: Kerala Engineering Graduates Association of Northeast America (KEAN)യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ East Brunswick ൽ ​സം​ഘ​ടി​പ്പി​ച്ച AIDLC (AI-Driven Development Lifecycle) Hands-on AI Workshop മി​ക​ച്ച വി​ജ​യ​മാ​യി. New York, New Jersey, Pennsylvania ഉ​ൾ​പ്പെ​ടെ അ​മേ​രി​ക്ക​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി എ​ഞ്ചി​നീ​യ​ർ​മാ​ർ, IT പ്രൊ​ഫ​ഷ​ണ​ലു​ക​ൾ, വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ന്നി​വ​ർ ഈ ​മു​ഴു​വ​ൻ ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച് KEAN പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ജോ​സ​ഫും , ട്ര​ഷ​റ​ർ നി​ധി​ൻ ജോ​യ് ആ​ല​പ്പാ​ട്ടും പ​ങ്കെ​ടു​ത്ത​വ​രെ സ്വാ​ഗ​തം ചെ​യ്യു​ക​യും, എ​ഞ്ചി​നീ​യ​ർ​മാ​രു​ടെ സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ത്ത​രം പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.

KEAN-ന്‍റെ Professional Affairs Chair ​ആ​യ ശ​ര​ത് കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്തോ​ഷ്, ര​വി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രി​ശീ​ല​ന സെ​ഷ​നു​ക​ൾ ന​യി​ച്ച​ത്. AI-Driven Development Lifecycle, Agentic AI, ആ​ധു​നി​ക AI Development Tools, AI ഉ​പ​യോ​ഗി​ച്ചു​ള്ള Software Development എ​ന്നി​വ​യെ ആ​സ്പ​ദ​മാ​ക്കി​യ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ സ്വ​ന്ത​മാ​യി AI Agent വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള Hands-on അ​നു​ഭ​വ​വും നേ​ടി.

വ്യ​വ​സാ​യ രം​ഗ​ത്ത് നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഏ​റ്റ​വും പു​തി​യ AI സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ്രാ​യോ​ഗി​ക​മാ​യി പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഈ Workshop-​ന് സാ​ധി​ച്ചു.​പ​ങ്കെ​ടു​ത്ത​വ​രി​ൽ നി​ന്ന് അ​ത്യ​ന്തം മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. പ്രാ​യോ​ഗി​ക സ​മീ​പ​നം, ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള പ​രി​ശീ​ല​നം, വ്യ​വ​സാ​യ രം​ഗ​ത്ത് നേ​രി​ട്ട് പ്ര​യോ​ഗി​ക്കാ​വു​ന്ന വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് Workshop-ന്റെ ​പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Student Outreach Chair ഷീ​ന ഖു​ർ​ഷി​ദും ,Board of Trustees അം​ഗം സോ​ജി​മോ​ൻ ജെ​യിം​സും പ​രി​പാ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത്, ഇ​ത്ത​രം സാ​ങ്കേ​തി​ക പ​രി​ശീ​ല​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​നും യു​വ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്കും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ന​ൽ​കു​ന്ന വ​ലി​യ പ്ര​യോ​ജ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. അ​റി​വ് പ​ങ്കു​വെ​ക്കു​ന്ന​തി​നും പ്രൊ​ഫ​ഷ​ണ​ൽ നെ​റ്റ്‌​വ​ർ​ക്ക് വ​ള​ർ​ത്തു​ന്ന​തി​നും KEAN ന​ട​ത്തു​ന്ന ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നും അ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Workshop-ന്റെ ​മു​ഖ്യ സ്പോ​ൺ​സ​റാ​യ Spectrum Auto-യു​ടെ പ്ര​തി​നി​ധി​ക​ളാ​യ Prince, Binu, Sam എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന്, KEAN സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ത്ത​രം സാ​ങ്കേ​തി​ക പ​രി​ശീ​ല​ന സം​രം​ഭ​ങ്ങ​ൾ​ക്ക് തു​ട​ർ​ന്നും പി​ന്തു​ണ അ​റി​യി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി.

തു​ട​ർ​ന്ന് പ്ര​സി​ഡ​ന്റ് ജേ​ക്ക​ബ് ജോ​സ​ഫും ട്ര​ഷ​റ​ർ നി​ധി​ൻ ജോ​യ് ആ​ല​പ്പാ​ട്ടും, 2026 ഒ​ക്ടോ​ബ​ർ 17-ന് ​ന​ട​ക്കു​ന്ന KEAN Tech Night-നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. New York, New Jersey, Pennsylvania ഉ​ൾ​പ്പെ​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ അ​മേ​രി​ക്ക​യി​ലെ എ​ഞ്ചി​നീ​യ​ർ​മാ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്ന ഈ ​കു​ടും​ബ​സം​ഗ​മ​ത്തി​ലേ​ക്ക് എ​ല്ലാ പ​ങ്കെ​ടു​ത്ത​വ​രെ​യും അ​വ​ർ ഹൃ​ദ​യ​പൂ​ർ​വ്വം ക്ഷ​ണി​ച്ചു. AI, Cloud, Software Engineering, Emerging Technologies തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ വ​ർ​ഷം മു​ഴു​വ​ൻ കൂ​ടു​ത​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും Workshops-ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് KEAN ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും വ​രാ​നി​രി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്കും: keanusa.org

Latest News

Corehub Up