മലപ്പുറം: കെഎഫ്സിയിൽനിന്ന് ലോൺ എടുത്തതുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന നടത്തിയതെന്നു പി.വി.അൻവർ. കാര്യങ്ങൾ ഇഡിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ചില രേഖകൾകൂടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹംപറഞ്ഞു.

എടുത്ത ലോണിനെക്കാൾ നിർമാണം നടത്തിയെന്ന സംശയത്തിലാണു പരിശോധന നടന്നത്. കള്ളപ്പണം ഇടപാട് നടന്നിട്ടില്ല. തക്കതായ മൂല്യമുള്ള വസ്തുവിന്റെ പേരിൽ ലോണെടുക്കുക മാത്രമാണു ചെയ്തത്. ഒമ്പതര കോടി ലോണെടുത്തതിൽ ആറുകോടിയോളം തിരിച്ചടച്ചു.
സാഹചര്യങ്ങൾ മോശമായതോടെ തിരിച്ചടവ് മുടങ്ങി. പലിശയും പിഴപ്പലിശയുമായി വലിയൊരു തുക കെഎഫ്സി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ വൺ ടൈം സെറ്റിൽമെന്റിനു സമീപിച്ചപ്പോൾ താൻ നൽകിയ ഓഫർ പോരായെന്നു കെഎഫ്സി മറുപടി നൽകി. സെറ്റിൽമെന്റ് തുക എത്രയാണെന്നു ചോദിച്ചതിനു മറുപടി ലഭിക്കും മുന്പാണ് നിയമനടപടി ഉണ്ടായത്.