കാഞ്ഞങ്ങാട്: കേരള ഗവ. നഴ്സസ് അസോസിയേഷന് സംസ്ഥാന സമ്മേളനം ജൂണ്‍ 27, 28 തീയതികളില്‍ കാഞ്ഞങ്ങാട് നടക്കും. സ്വാഗതസംഘം രൂപീകരണയോഗം പുതിയകോട്ട ഹൊസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ സിപിഎം ജില്ലാ സെക്രട്ടറി എം. രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഷൈനി ആന്റണി അധ്യക്ഷതവഹിച്ചു.
നഗരസഭ ചെയര്മാന് വി.വി. രമേശന്, കെ.വി. കുഞ്ഞിരാമന്, ഇ. പദ്മാവതി, ലത ബാലകൃഷ്ണന്, ഭാനുപ്രകാശ്, മണിമോഹന്‍, കെ. രാജ്മോഹന്‍, കെ. ഹരി, എം. രാഘവന്, വി. ചന്ദ്രന്, ടി. പ്രകാശന്, ടി. ദാമോദരന്‍, ബാലന് മാണിയാട്ട്, വൈശാഖ് എന്നിവര്‍ പ്രസംഗിച്ചു. ടി. സുബ്രഹ്മണ്യന് സ്വാഗതവും എന്‍.ബി. സുധീഷ്കുമാര്‍ നന്ദിയും പറഞ്ഞു.