Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KHNA Organized Kerala Convention

America

കെ​എ​ച്ച്എ​ൻ​എ കേ​ര​ള ക​ൺ​വ​ൻ​ഷ​ൻ ആ​ല​പ്പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ചു

 ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​ക​വും സ​നാ​ത​ന ധ​ർ​മ​ദ​ർ​ശ​ന​വും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ സം​രം​ഭ​ക​ത്വ​വും സ​മ​ന്വ​യി​പ്പി​ച്ച് കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ.​എ​ച്ച്.​എ​ൻ.​എ) കേ​ര​ള ക​ൺ​വെ​ൻ​ഷ​ൻ ആ​ല​പ്പു​ഴ​യി​ൽ ന​ട​ന്നു. ര​മ​ദ ബൈ ​വി​ൻ​ഡം ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച ക​ൺ​വെ​ൻ​ഷ​ൻ ‘ധ​ർ​മ ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ്, റൂ​ട്ട​ഡ് ഇ​ൻ കേ​ര​ള’ എ​ന്ന പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സം​രം​ഭ​ക​ത്വം, സ​നാ​ത​ന ധ​ർ​മം, ഭാ​ര​തീ​യ ദാ​ർ​ശ​നി​ക പാ​ര​മ്പ​ര്യം, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യ ക​ൺ​വെ​ൻ​ഷ​നി​ൽ ആ​ത്മീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

രാ​വി​ലെ ന​ട​ന്ന ‘ഫീ​നി​ക്സ് – റൈ​സ്, റി​ക്ലെ​യിം’ ബി​സി​ന​സ് മീ​റ്റി​ൽ രാ​ജ്മോ​ഹ​ൻ പി​ള്ള, ടി. ​പി. വി​ന​യ​ൻ (കെ​ന്റ് ക​ൺ​സ്ട്ര​ക്ഷ​ൻ), പ്ര​കാ​ശ് (പ​റ​ക്കാ​ട്ട് ജ്വ​ല്ലേ​ഴ്സ്), സേ​തു​മാ​ധ​വ​ൻ (കാ​യ​ക​ൽ​പ്പം) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സം​രം​ഭ​ക​ത്വ​ത്തി​ലൂ​ടെ​യു​ള്ള സാ​മ്പ​ത്തി​ക വ​ള​ർ​ച്ച, പു​തി​യ വ്യ​വ​സാ​യ സാ​ധ്യ​ത​ക​ൾ, പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ അ​നു​ഭ​വ​സ​മ്പ​ത്ത് കേ​ര​ള​ത്തി​ന്റെ വി​ക​സ​ന​ത്തി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ ച​ർ​ച്ച​യാ​യി.​തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​മ​സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​ഗ​ദ​ർ​ശ​ക മ​ണ്ഡ​ലം അ​ധ്യ​ക്ഷ​ൻ സ്വാ​മി ചി​ദാ​ന​ന്ദ​പു​രി, ജു​ന അ​ഖാ​ഡ മ​ഹാ​മ​ണ്ഡ​ലേ​ശ്വ​ർ സ്വാ​മി ആ​ന​ന്ദ​വ​നം ഭാ​ര​തി മ​ഹാ​രാ​ജ്, സ്വാ​മി ഗു​രു​ദാ​സാ​ന​ന്ദ സ​ര​സ്വ​തി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​നാ​ത​ന ധ​ർ​മ​ത്തി​ന്റെ കാ​ലി​ക പ്ര​സ​ക്തി​യും സാ​മൂ​ഹി​ക ജീ​വി​ത​ത്തി​ൽ ധാ​ർ​മി​ക മൂ​ല്യ​ങ്ങ​ൾ​ക്കു​ള്ള പ്രാ​ധാ​ന്യ​വും സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​യാ​യി.

ആ​ർ​ഷ​ദ​ർ​ശ​നം’ എ​ന്ന പേ​രി​ൽ ന​ട​ന്ന മൂ​ന്നാം സെ​ഷ​നി​ൽ കെ. ​ജ​യ​കു​മാ​ർ ഐ.​എ.​എ​സി​നും ആ​ശാ മേ​നോ​നും ആ​ർ​ഷ​ദ​ർ​ശ​ന പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. ഡോ. ​എം. ജി. ​ശ​ശി​ഭൂ​ഷ​ൺ, ഡോ. ​ജെ. പ്ര​മീ​ളാ​ദേ​വി, അ​ഡ്വ. എ​സ്. ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഗു​രു​ശ്രേ​ഷ്ഠ പു​ര​സ്കാ​രം ഡോ. ​സി. ടി. ​ഫ്രാ​ൻ​സി​സി​ന് സ്വാ​മി ചി​ദാ​ന​ന്ദ​പു​രി സ​മ്മാ​നി​ച്ചു. ഭാ​ര​തീ​യ ദ​ർ​ശ​ന​ങ്ങ​ളെ​യും വി​ജ്ഞാ​ന​പാ​ര​മ്പ​ര്യ​ത്തെ​യും ആ​ധു​നി​ക സ​മൂ​ഹ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളും സെ​ഷ​നി​ൽ ച​ർ​ച്ച​യാ​യി.​വൈ​കു​ന്നേ​രം ന​ട​ന്ന ധ​ർ​മ​സ​ഭ​യി​ൽ മ​ന്ത്രി​മാ​രാ​യ ഷി​ബു ബേ​ബി ജോ​ൺ, അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ്, കെ. ​എ. തു​ള​സി, എം.​എ​ൽ.​എ​മാ​രാ​യ റെ​ജി ചെ​റി​യാ​ൻ, കെ. ​ബി​നു​മോ​ൻ, എ. ​ഡി. തോ​മ​സ്, തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി. ​വി. രാ​ജേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കെ.​എ​ച്ച്.​എ​ൻ.​എ പ്ര​സി​ഡ​ന്റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളും പ്ര​മു​ഖ പ്ര​വ​ർ​ത്ത​ക​രു​മാ​യ സി​നു നാ​യ​ർ, അ​ശോ​ക് മേ​നോ​ൻ, മ​ന്മ​ഥ​ൻ നാ​യ​ർ, സ​ഞ്ജീ​വ് കു​മാ​ർ, അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ഡോ. ​ക​ലാ ഷാ​ഹി, ര​വി നാ​യ​ർ, സ​ന​ൽ ഗോ​പി, ജി​ഷ്ണു നാ​യ​ർ, രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ര​മ​ണി പി​ള്ള എ​ന്നി​വ​രും സം​സാ​രി​ച്ചു.

കേ​ര​ള​ത്തി​ന്റെ പാ​ര​മ്പ​ര്യ​ത്തി​ലും സ​നാ​ത​ന ധ​ർ​മ​മൂ​ല്യ​ങ്ങ​ളി​ലും വേ​രൂ​ന്നി ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​വാ​സി ഹി​ന്ദു സ​മൂ​ഹ​ത്തി​ന്റെ ഐ​ക്യ​വും സാം​സ്കാ​രി​ക ബ​ന്ധ​ങ്ങ​ളും​വേ​ദി​യാ​യി ക​ൺ​വെ​ൻ​ഷ​ൻ മാ​റി. പ്ര​വാ​സി​ക​ളു​ടെ അ​റി​വും അ​നു​ഭ​വ​സ​മ്പ​ത്തും കേ​ര​ള​ത്തി​ന്റെ വി​ക​സ​ന​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​നും പു​തു​ത​ല​മു​റ​യ്ക്ക് കേ​ര​ളീ​യ പൈ​തൃ​ക​വു​മാ​യി കൂ​ടു​ത​ൽ അ​ടു​ക്കു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​ക​ളും സ​മ്മേ​ള​നം മു​ന്നോ​ട്ടു​വ​ച്ചു.

Latest News

Corehub Up