Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KHRA

യു​പി​ഐ സ​ര്‍​വീ​സ് ചാ​ര്‍​ജ് വൈകിക്ക​ൽ: തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് കെ​എ​ച്ച്ആ​ര്‍​എ

കൊ​​​​ച്ചി: 2000 രൂ​​​​പ​​​​യ്ക്കു മു​​​​ക​​​​ളി​​​​ലു​​​​ള്ള യു​​​​പി​​​​ഐ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍​ക്ക് സ​​​​ര്‍​വീ​​​​സ് ചാ​​​​ര്‍​ജ് ഈ​​​​ടാ​​​​ക്കാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം നീ​​​​ട്ടി​​​​വ​​​​ച്ച​​​​ത് സ്വാ​​​​ഗ​​​​താ​​​​ര്‍​ഹ​​​​മെ​​​​ന്നു കേ​​​​ര​​​​ള ഹോ​​​​ട്ട​​​​ല്‍ ആ​​​​ന്‍​ഡ് റ​​​​സ്റ്റ​​​​റ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെ​​​​എ​​​​ച്ച്ആ​​​​ര്‍​എ).

ഇ​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ല്‍ 15 മു​​​​ത​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഹോ​​​​ട്ട​​​​ലു​​​​ക​​​​ളി​​​​ലും റ​​​​സ്റ്റ​​​​റ​​​​ന്‍റു​​​​ക​​​​ളി​​​​ലും 2000 രൂ​​​​പ​​​​യ്ക്ക് മു​​​​ക​​​​ളി​​​​ലു​​​​ള്ള യു​​​​പി​​​​ഐ പേ​​​​മെ​​​​ന്‍റു​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കി​​​​ല്ലെ​​​​ന്ന അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ തീ​​​​രു​​​​മാ​​​​നം താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി പി​​​​ന്‍​വ​​​​ലി​​​​ക്കു​​​​ന്ന​​​​താ​​​​യും സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജി. ​​​​ജ​​​​യ​​​​പാ​​​​ലും ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്‍. അ​​​​ബ്ദു​​​​ള്‍ റ​​​​സാ​​​​ഖും അ​​​​റി​​​​യി​​​​ച്ചു.

District News

കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം ന​ട​പ്പാ​ക്ക​ണം: കെ​എ​ച്ച്ആ​ർ​എ

പ​യ്യ​ന്നൂ​ർ: കേ​ന്ദ്രീ​കൃ​ത ഘ​ര ദ്ര​വ മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​നം മു​ഴു​വ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​പ്പാ​ക്ക​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ റ​സ്റ്റോ​റ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (കെ​എ​ച്ച്ആ​ർ​എ) ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സാ​ധ​ന​ങ്ങ​ളു​ടെ വി​ല​വ​ർ​ധ​ന​യും ഉ​ദ്യോ​ഗ​സ്ഥ​ന്മാ​രു​ടെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ലും ഹോ​ട്ട​ൽ റ​സ്റ്റോ​റ​ന്‍റ് മേ​ഖ​ല​യി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​ത​മാ​ണ് ഉ​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. കെ​ട്ടി​ട വാ​ട​ക, വൈ​ദ്യു​തി ചാ​ർ​ജ്, വി​വി​ധ നി​കു​തി​ക​ൾ, ലൈ​സ​ൻ​സ് തു​ട​ങ്ങി​യ​വ ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തെ ത​ക​ർ​ച്ച​യി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​മ്പ​സി​ഷ​ൻ രീ​തി​യി​ൽ ന​ട​ക്കു​ന്ന റ​സ്റ്റോ​റ​ന്‍റു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ പെ​നാ​ൽ​റ്റി ഈ​ടാ​ക്കു​ന്ന സ​മ്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഹോ​ട്ട​ൽ ജു​ജു ഇ​ന്‍റ​ർനാ​ഷ​ണ​ലി​ൽ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ച്യു​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​ൻ. ഭൂ​പേ​ഷ്, സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​കൃ​ഷ്ണ പൊ​തു​വാ​ൾ, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബി​ജു​ലാ​ൽ, ജി. ​സു​ഗു​ണ​ൻ, ഷി​നാ​ജ റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​ൻ. ഭൂ​പേ​ഷ്-പ്ര​സി​ഡ​ന്‍റ്, നാ​സ​ർ മ​ഡോ​ൾ-സെ​ക്ര​ട്ട​റി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

District News

അ​ന​ധി​കൃ​ത ഭ​ക്ഷ​ണ​ശാ​ല​ക​ളെ നി​യ​ന്ത്രി​ക്ക​ണം: കെഎച്ച്ആ​ർ​എ


പെ​രി​ന്ത​ൽ​മ​ണ്ണ: പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന അ​ന​ധി​കൃ​ത പാ​ത​യോ​ര ഭ​ക്ഷ​ണ​ശാ​ല​ക​ൾ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് കേ​ര​ള ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ യൂ​ണി​റ്റ് ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.


നി​യ​മാ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളെ സം​ര​ക്ഷി​ക്കാ​നും മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന അ​നാ​വ​ശ്യ പീ​ഡ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നും അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണം. ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​ത്ത പ​ക്ഷം സ​മ​ര​വു​മാ​യി തെ​രു​വി​ലി​റ​ങ്ങു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​സോ​സി​യേ​ഷ​നി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ​യും സു​ര​ക്ഷ പ​ദ്ധ​തി​യെ​യും സം​ബ​ന്ധി​ച്ച അ​വ​ലോ​ക​ന​വും ന​ട​ന്നു. ഗ്രീ​ൻ ടേ​ബി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ടി. അ​ബ്ബാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പ​ൽ ക്ലീ​ൻ സി​റ്റി മാ​നേ​ജ​ർ വ​ത്സ​ൻ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ടി. ര​ഘു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ലീം തേ​നാ​രി, ബാ​ല​കൃ​ഷ്ണ​ൻ, പി. ​അ​ബ്ദു​റ​ഹ്മാ​ൻ, സു​രേ​ഷ് (അ​ച്ചു), പി.​വി. ന​ജാ​ദ്, മു​ഹ്സി​ൻ അ​ലി, ഷി​ബു നൈ​സ്, അ​ഷ്റ​ഫ് മു​ഗ​ൾ പാ​ർ​ക്ക്, ബാ​ബു എം​ബ​സി, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഉ​ബൈ​ദ്, സു​ര​ക്ഷാ സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up